വണ്ടിപ്പെരിയാര്‍:ഗ്രന്‍ബിയിലേക്ക് ബസ് എത്താന്‍ ഇനി എത്രനാള്‍ കാത്തിരിക്കണം.വണ്ടിപെരിയാറില്‍നിന്നും 8 കിലോമീറ്റര്‍ ആകലെയുള്ള ഗ്രാന്‍ബിയില്‍ ബസ് സര്‍വീസ് ഇല്ലാത്തതിനാല്‍ പ്രായമായവരും വിദ്യാര്‍ഥികളും ബുദ്ധിമുട്ടുന്നു.250 ഓളം കുടുംബങ്ങളാണ് ഇവിടെ സാമസിക്കുന്നത്.ആവശ്യ സേവനങ്ങള്‍ക്കായി വണ്ടിപെരിയാറിനെ ആശ്രയിക്കുന്ന ഇവര്‍ക്ക് ലഭ്യമായിട്ടുള്ള ജീപ്പില്‍ പോയി വരാന്‍ 40 രൂപ ചിലവാകുന്ന ആവസ്ഥയാണ്്.നിലവില്‍ ആശുപത്രിയും വിദ്യാഭ്യാസ സ്ഥാപനങ്ങളും എല്ലാം ഇവിടെയാണുള്ളത്.വര്‍ഷങ്ങള്‍ക്ക മുമ്പ് നാട്ടുകാരുടെ ആവശ്യപ്രകാരം ബസ് സര്‍വീസ് ആരംഭിച്ചിരുന്നുവെങ്കിലും റോഡ് മോഷമാണെന്ന കാരണത്താല്‍ ഉപേക്ഷിക്കുകയാണുണ്ടായത്.എന്നാല്‍ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോട് കൂടി റോഡ് പണി പൂര്‍ത്തിയാക്കി.സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനവുമായിരിക്കുന്നു.അധികാരികള്‍ വേണ്ട നടപടി എടുക്കുമെന്നും ഗ്രാന്‍ബിയിലേക്ക് ബസ് സര്‍വീസ് തുടങ്ങുമെന്നും പ്രതീക്ഷിക്കുന്നു.
എം.മനീഷ
സീഡ് റിപ്പോര്‍ട്ടര്‍
ഗവ.യു.പി.എസ് ,വണ്ടിപെരിയാര്‍