SEED News

കോവിഡ് പ്രതിരോധത്തിന് സീഡിന്റെ ബോധവല്‍ക്കരണ ക്ലാസ്സും മെഡിക്കല്‍ ക്യാമ്പും

മുതലക്കോടം: മുതലക്കോടം സെന്റെ് ജോര്‍ജ് ഹൈ സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ഥികള്‍ക്കായി ഹോമിയോ മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ച് സീഡ് ക്ലബ്ബ്.തൊടുപുഴ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ജെസ്സി ജോണി ഉദ്ഘാടനം ചെയ്തു.മൈഫാമിലി മെഡികെയര്‍ ഡയറക്ടര്‍ ഡോക്ടര്‍ സൗമ്യ ബിനീഷ് കോവിഡ്  ഭീതി ഒഴിവാക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും, പ്രതിരോധ മാര്‍ഗങ്ങളും എന്ന വിശയത്തില്‍ ക്ലാസ്സ് നയിക്കുകയും കുട്ടികളെ പരിശോധിക്കുകയും ചെയ്തു.102 വിദ്യാര്‍ഥികള്‍ പങ്കെടുത്ത് പ്രതിരോധ മരുന്ന് വാങ്ങി.പി.ടി.എ പ്രസിഡന്റ് ഷാജു പോള്‍ ,സ്റ്റാഫ് സെക്രട്ടറി ജിബിന്‍ മാത്യു എന്നിവര്‍ സംസാരിച്ചു.പ്രധമ അധ്യാപിക സി.ഡാന്റി ജോസഫ് നേത്രത്വം നല്‍കി .

ചിത്രം seed 1 -മുതലക്കോടം സെന്റെ് ജോര്‍ജ് ഹൈ സ്‌കൂളില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ നിന്ന്‌

January 14
12:53 2021

Write a Comment

Related News