SEED News

വിദ്യാർഥികളെ മുഖാവരണം അണിയിക്കാൻ മാതൃഭൂമി സീഡ്

ആലപ്പുഴ: കോവിഡിനെ അതിജീവിക്കുന്ന കേരളത്തിലെ വിദ്യാർഥികൾക്ക് സഹായവുമായി മാതൃഭൂമി സീഡ്. ന്യൂ കെയർ ഹൈജീൻ പ്രൊഡക്ട്സിന്റെ സഹകരണത്തോടെ സംസ്ഥാനത്തെ 150-ഓളം തിരഞ്ഞെടുത്ത വിദ്യാലയങ്ങളിലെ ഒന്നരലക്ഷത്തോളം വിദ്യാർഥികൾക്കാണു മുഖാവരണം 
നൽകുക. ജില്ലയിൽ 10 സ്കൂളുകളിലായി 10,000 മുഖാവരണമാണു നൽകുന്നത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ എസ്.ഡി.വി. ഗേൾസ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭാധ്യക്ഷ സൗമ്യാരാജ് നിർവഹിച്ചു. സ്കൂൾ പ്രഥമാധ്യപിക ആർ. ജയശ്രീ, സീഡ് ടീച്ചർ കോ ഓർഡിനേറ്റർ ആർ. ജയന്തി, സീഡ് അംഗങ്ങളായ ആതിരാ സന്തോഷ്, അമാന ഫാത്തിമ, നഫ്‌റീന നസിർ എന്നിവർചേർന്ന് മുഖാവരണങ്ങൾ ഏറ്റു വാങ്ങി.  ന്യൂ കെയർ ഹൈജീൻ മാനേജിങ് ഡയറക്ടർ എ.വി. സുഭാഷ്, ന്യൂ കെയർ ഹൈജീൻ പ്രോഡക്ട്സ് റീജണൽ മാനേജർ കെ.വി. ഷൈൻ കുമാർ, മാതൃഭൂമി ആലപ്പുഴ റീജണൽ മാനേജർ സി. സുരേഷ് കുമാർ, മാതൃഭൂമി മീഡിയ സൊല്യൂഷൻസ് പ്രിൻറ്് ഓപ്പറേഷൻ മാനേജർ ഡി. ഹരി, മാനേജർ സർക്കുലേഷൻ എസ്. മനോജ് കുമാർ തുടങ്ങിയവർ പങ്കെ
ടുത്തു.

January 18
12:53 2021

Write a Comment

Related News