SEED News

നദീസംരക്ഷണ പ്രതിജ്ഞയുമായി പാണ്ടനാട് എസ്.വി.എച്ച്‌.എസ്.എസ്. സീഡ് വിദ്യാർഥികൾ

നെടുവരംകോട്: പാണ്ടനാട് എസ്.വി.എച്ച്‌.എസ്.എസ്. മാതൃഭൂമി സീഡ് വിദ്യാർഥികൾ ഉത്തരപ്പള്ളിയാറിന്റെ കടവിൽ കേക്കുമുറിച്ച് ആഘോഷിച്ചു. സംസ്ഥാന ബജറ്റിൽ ഉത്തരപ്പള്ളിയാറിന് 15 കോടി അനുവദിച്ചതിന്റെ സന്തോഷസൂചകമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞ ഏഴുവർഷമായി ആറുസംരക്ഷണ പ്രവർത്തനവുമായി ബന്ധപ്പെട്ട് സീഡ് ക്ലബ്ബ്‌ സജീവമാണ്.
 മന്ത്രിമാരടക്കമുള്ളവർക്ക് ആറ്ുസംരക്ഷണ പ്രവർത്തനവുമായി ബന്ധപ്പെട്ട് നിവേദനങ്ങൾ നൽകിയിട്ടുണ്ട്. സീഡ് വിദ്യാർഥി ഗൗരി നന്ദന, ബി.പി.ഒ. ജി. കൃഷ്ണകുമാർ, എസ്.വി.എച്ച്‌.എസ്.എസ്. പ്രിൻസിപ്പൽ രശ്മി ഗോപാലകൃഷ്ണൻ, പ്രഥമാധ്യാപിക സ്മിത എസ്. കുറുപ്പ്, പി.ടി.എ. പ്രസിഡന്റ് പി.എസ്. രാജീവ്, സീഡ് കോ-ഓർഡിനേറ്റർ ആർ. രാജേഷ്, അനിൽകുമാർ, റെജി പള്ളത്ത്, വി.എസ്. ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ആലാ കൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി കുട്ടികൾക്ക് ഉത്തരപ്പള്ളിയാറുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ നൽകി. 

January 20
12:53 2021

Write a Comment

Related News