ചരിത്രപ്രാധാന്യമുള്ള കല്ലുകുളം സംരക്ഷിക്കണം
ചാരുംമൂട്: ചരിത്രപ്രാധാന്യമുള്ള കണ്ണനാകുഴി കല്ലുകുളം നാശത്തിന്റെ വക്കിൽ. താമരക്കുളം പഞ്ചായത്തിൽ 17-ാം വാർഡിൽ സ്ഥിതിചെയ്യുന്ന രണ്ടു നൂറ്റാണ്ടിലേറെ പഴക്കമുള്ള കല്ലുകുളം പുനരുദ്ധരിച്ചു പ്രാദേശികവും പൈതൃകവുമായ സംസ്കാരം വരുംതലമുറയ്ക്കു പകർന്നു നൽകണം.
കായംകുളം രാജാവ് പന്തളം രാജാവിനെ കാണാൻപോകുന്ന യാത്രാമധ്യേ വിശ്രമിക്കാനായി കടമ്പാട്ട് ക്ഷേത്രത്തിനു സമീപം കളിത്തട്ടു നിർമിച്ചു. പരിവാരങ്ങൾക്കു കുളിക്കുന്നതിനും മറ്റുമായി നിർമിച്ച കുളം ഇന്നു ജീർണാവസ്ഥയിലാണ്.
കുളത്തിന്റെ പടവുകളിൽ കൊത്തിവെച്ചിട്ടുള്ള പുരാരേഖകൾ പരിശോധിച്ചാൽ ഇതിന്റെ പ്രാധാന്യം എത്രത്തോളമെന്നു മനസ്സിലാക്കാം. കുളം പണിയുന്നതിനായി 36 പറ ജീരകവെള്ളം തിളപ്പിച്ചു എന്നാണു പറയപ്പെടുന്നത്. ഇതിന്റെ പ്രവേശനകവാടം ഗുഹാകൃതിയിലാണു നിർമിച്ചിരിക്കുന്നത്. ചരിത്ര പ്രാധാന്യമുള്ള കല്ലുകുളം പുനരുദ്ധരിക്കേണ്ടത് ആവശ്യമാണ്-
ദേവനന്ദ
സീഡ് റിപ്പോർട്ടർ,
സെയ്ന്റ് മേരീസ്
എൽ.പി.എസ്., ചാരുംമൂട്
February 01
12:53
2021