ഒഴിവുദിനങ്ങൾ ആനന്ദകരമാക്കി സീഡ്ക്ലബ്ബ് അംഗങ്ങൾ
ചാരുംമൂട്: കോവിഡ് കാലത്തെ ഒഴിവുദിനങ്ങൾ  ആനന്ദകരമാക്കി താമരക്കുളം വി.വി.എച്ച്.എസ്.എസ്. മാതൃഭൂമി സീഡ്ക്ലബ്ബ് അംഗങ്ങൾ. തളിര് സീഡ്ക്ലബ്ബിലെ കുട്ടികളാണ് വിഷരഹിത കൂൺ വീട്ടിൽത്തന്നെ വളർത്തുന്നത്. അണുമുക്തമാക്കിയ വൈക്കോൽ കവറുകളിൽ കൂൺവിത്ത് പാകിയാണ് ഇതിനായുള്ള ബെഡ് ഒരുക്കുന്നത്. 14 മുതൽ 18 ദിവസത്തിനുള്ളിൽ വിളവെടുക്കാൻസാധിക്കുന്ന ഇനങ്ങളാണ് കൃഷിചെയ്യുന്നത്. വൈക്കോലിനുപകരം അറക്കപ്പൊടി ഉപയോഗിച്ചപ്പോൾ കൂടുതൽ വിളവുലഭിച്ചതായി കുട്ടികളായ അഞ്ജന അജയ്‌യും ശ്രീപാർവതിയും പറയുന്നു. ആഴ്ചയിൽ നാലുകിലോഗ്രാം കൂൺ വരെ ലഭിച്ചവരുണ്ട്.ഏറെ പോഷകസമൃദ്ധമായ കൂണിന് ആവശ്യക്കാരേറെയാണ്. കഴിഞ്ഞവർഷം സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൂൺകൃഷി പരിശീലനം സ്‌കൂളിൽ നടത്തിയിരുന്നു.
                                							
							 February  07
									
										12:53
										2021
									
								

                                                        