തട്ടക്കുഴ ഗവർമെന്റ് വോക്കഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ കദളീവനം പദ്ധതി ആരംഭിച്ചു
തട്ടക്കുഴ:വാഴകൃഷിയിലൂടെ വരുമാനം എന്ന ഒരു ലക്ഷ്യത്തിൽ കദളീവനം പദ്ധതി ആരംഭിച്ച് തട്ടക്കുഴ ഗവർമെന്റ് വോക്കഷണൽ ഹയർ സെക്കന്ററി സ്‌കൂൾ. സീഡ് ക്ലബ്ബിന്റെയും നാഷണൽ സർവീസ്സ്കീമിന്റെയും നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതി വാർഡ് മെമ്പർ റ്റി.വി രാജീവ് ഉത്ഘാടനം ചെയ്തു.ഇതിലൂടെ വിദ്യാർഥികൾ വീടുകളിൽ വാഴക്കൃഷി ആരംഭിക്കുന്നതിനു വേണ്ടി സൗജന്യമായി വാഴ തൈകൾ നൽകും.സ്കൂളിലെ അധ്യാപകരാണ് കുട്ടികൾക്കായി അമ്പതോളം വാഴ തൈകൾ വാങ്ങി നൽകിയത്.എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ബി.സജീവ് സീഡ് കോഡിനേറ്റർ സന്തോഷ് കുമാർ.എസ് എന്നിവർ നേതൃത്വം നൽകി.പ്രിൻസിപ്പാൾ ഫാത്തിമ റഹിം. പി.ടി.എ പ്രസിഡന്റ് P.T.ഷിബു എന്നിവർ സംസാരിച്ചു.
February 11
12:53
2021