SEED News

തൈ നട്ടവർക്ക് സമ്മാനം നൽകി

നെരുവമ്പ്രം: മാതൃഭൂമി സീഡും മാടായി ഉപജില്ല സയൻസ് ഫോറവും ചേർന്ന് കെ.എം.ബാലകൃഷ്ണന്റെ മേൽനോട്ടത്തിൽ നടപ്പാക്കിയ ഒരു തൈ നടാം, വളർത്താം പദ്ധതിയുടെ ആദ്യ ഘട്ടം സമാപിച്ചു. നെരുവമ്പ്രം യു.പി. സ്കൂളിൽ ടി.വി.രാജേഷ് എം.എൽ.എ. ബാലകൃഷ്ണനെ ആദരിച്ചു.

സയൻസ് ഫോറത്തിന്റെയും മാതൃഭൂമി സീഡിന്റെയും ഉപഹാരങ്ങളും ഫലവൃക്ഷങ്ങളും കൈമാറി. പദ്ധതി വിജയിപ്പിച്ച വിദ്യാർഥികൾക്കുള്ള ഉപഹാരം കെ.എം.ബാലകൃഷ്ണൻ കൈമാറി.

മാവോ പ്ലാവോ നട്ട് പരിപാലിക്കുന്ന ഉപജില്ലയിലെ വിദ്യാർഥികൾക്ക് 100 രൂപ വീതം നൽകുകയും ആദ്യം കായ്ക്കുന്ന മരത്തിന്റെ ഉടമയ്ക്ക് 5000 രൂപയും നൽകുന്നതാണ് ഒരു തൈ നടാം വളർത്താം പദ്ധതി. ഗ്രാമീൺ ബാങ്കിൽനിന്ന് മാനേജരായി വിരമിച്ച കെ.എം.ബാലകൃഷ്ണൻ രണ്ടരലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്.

ഏഴോം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. മാതൃഭൂമി സീഡ് കോ ഓർഡിനേറ്റർ സി.സുനിൽകുമാർ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.കെ.വിശ്വനാഥൻ, അനുപമ ബാലകൃഷ്ണൻ, എ.പി.വത്സല, പ്രീതകുമാരി, കെ.വി.രാമചന്ദ്രൻ, കെ.സുധീർ കുമാർ എന്നിവർ സംസാരിച്ചു. എ.ഇ.ഒ. എം.പി.പ്രസന്ന, സയൻസ് കബ്ബ് സെക്രട്ടറി പി.വി.പ്രസാദ് എന്നിവർ നേതൃത്വം നൽകി.

February 12
12:53 2021

Write a Comment

Related News