SEED News

വിശിഷ്ട ഹരിത വിദ്യാലയ പുരസ്കാരം സമ്മാനിച്ചു

തൃത്തല്ലൂർ: മാതൃഭൂമി സീഡ് 2019-20 വർഷത്തെ വിശിഷ്ട ഹരിത വിദ്യാലയ പുരസ്‌കാരം സമ്മാനിച്ചു. സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനത്തെത്തിയ തൃത്തല്ലൂർ യു.പി. സ്കൂളിനാണ് വിശിഷ്ട ഹരിത വിദ്യാലയ പുരസ്‌കാരം. 50,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം മാതൃഭൂമി തൃശ്ശൂർ യൂണിറ്റ് മാനേജർ വിനോദ് പി. നാരായൺ സമ്മാനിച്ചു.

സ്കൂളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ്‌ എ.എ. ജാഫർ അധ്യക്ഷനായി.

ജെം ഓഫ് സീഡ് പുരസ്കാരം ഇതേ സ്കൂളിലെ ഡിനേറ്റ് കെ. ഷൈജുവിനാണ്. മൂന്ന് പ്രത്യേക സീഡ് പുരസ്‌കാരങ്ങളും സ്കൂൾ നേടി.

പ്രാദേശിക പരിസ്ഥിതിപ്രശ്നങ്ങളെ കുറിച്ചുള്ള പഠനത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം(10,000 രൂപയും പ്രശസ്തിപത്രവും) സീഡ് ചലഞ്ചിൽ ജില്ലയിൽ ഒന്നാം സ്ഥാനം, സീസൺ വാച്ചിൽ ജില്ലാതല പ്രോത്സാഹന സമ്മാനം എന്നിവയാണ് നേടിയത്.

ഗ്രാമപ്പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സി.എം. നിസാർ, ഗ്രാമപ്പഞ്ചായത്തംഗം കെ.എസ്. ധനീഷ്, പ്രധാനാധ്യാപിക സി.പി. ഷീജ, സീഡ് കോ-ഓർഡിനേറ്റർ കെ.എസ്. ദീപൻ, എക്സിക്യുട്ടീവ് സോഷ്യൽ ഇനീഷ്യേറ്റീവ് എം. വിനയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

February 19
12:53 2021

Write a Comment

Related News