SEED News

മാതൃഭൂമി സീഡ് ശ്രേഷ്‌ഠ ഹരിതവിദ്യാലയ പുരസ്കാരം കൈമാറി

കോഴിക്കോട്: മാതൃഭൂമി സീഡ് 2019-2020 വർഷത്തെ റവന്യൂ ജില്ലാ ശ്രേഷ്ഠഹരിതവിദ്യാലയം പുരസ്കാരം കോടഞ്ചേരി സെയ്‌ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിന് സമ്മാനിച്ചു. മാതൃഭൂമി കോഴിക്കോട് റീജണൽ മാനേജർ സി. മണികണ്ഠൻ സർട്ടിഫിക്കറ്റും ചെക്കും സ്കൂൾ സീഡ് കോ-ഓർഡിനേറ്റർ ഫാ. റെജി കോലാനിക്കലിന് കൈമാറി. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, കൃഷി ഓഫീസർ കെ. ഷബീർ അഹമ്മദ്, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളിൽ, ജം ഓഫ് സീഡ് അഞ്ജലി ജിജോ തുടങ്ങിയവർ പങ്കെടുത്തു.

March 01
12:53 2021

Write a Comment

Related News