SEED News

മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിത വിദ്യാലയം പുരസ്‌കാരം നൽകി..

ആലുവ: മാതൃഭൂമിയും ഫെഡറല്‍ ബാങ്കും സംയുക്തമായി വിദ്യാലങ്ങളില്‍ നടപ്പിലാക്കുന്ന 'സീഡ്' പദ്ധതിയുടെ ശ്രേഷ്ഠ ഹരിത വിദ്യാലയം പുരസ്‌കാരം തേവക്കല്‍ വിദ്യോദയ സ്‌കൂളിന് കൈമാറി. 2019 - 2020 എറണാകുളം റവന്യൂ ജില്ലയിലെ പുരസ്‌കാരമാണ് വിദ്യോദയ സ്‌കൂളിന് ലഭിച്ചത്. 
മാതൃഭൂമി കൊച്ചി യൂണിറ്റ് മാനേജര്‍ പി. സിന്ധുവും ഫെഡറല്‍ ബാങ്ക് ഇടപ്പള്ളി അസിറ്റന്റ് വൈസ് പ്രസിഡന്റ് ആന്റ് ബ്രാഞ്ച് ഹെഡ് പി.ജെ. സജുവും ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റും ചെക്കും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്തര്‍ ആഗ്‌നസിനു കൈമാറി. സ്‌കൂള്‍ സീഡ് കോര്‍ഡിനേറ്റര്‍ ഡോ.എസ്. തനൂജാ, സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഗീത രാജീവ് എന്നിവര്‍ പങ്കെടുത്തു. 
തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ശ്രേഷ്ഠ ഹരിത വിദ്യാലയം തേവക്കല്‍ വിദ്യോദയ സ്‌കൂളിന് ലഭിക്കുന്നത്. മരങ്ങളേയും പ്രകൃതിയേയും സംരക്ഷിക്കുന്നതിനോടൊപ്പം വിവിധ മേഖലകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് സ്‌കൂളിന് മുതല്‍കൂട്ടായത്. നക്ഷത്ര വനത്തോടൊപ്പം സുഗന്ധവ്യജ്ഞനങ്ങള്‍ വളര്‍ത്തുന്ന സുഗന്ധവാടിയും സ്‌കൂളില്‍ തയ്യാറാക്കിയിട്ടുണ്ട്. കരിയിലയും ചവറുകളും കത്തിച്ച് കളയാതെ മണ്ണിനു പുതയായി മാറ്റും. നിരവധി മഴക്കുഴികള്‍ സ്ഥാപിച്ച് സ്‌കൂള്‍ ജലസംരക്ഷണത്തിനും മാതൃക തീര്‍ത്തിട്ടുണ്ട്. അമ്മചെടികളില്‍ നിന്ന് വിത്തു ശേഖരിച്ച് മുളപ്പിച്ച് തൈകള്‍ ഉണ്ടാക്കുന്നു. 
45 പ്ലാവുകളാണ് സ്‌കൂളിലുള്ളത്. ചക്കകാലമായാല്‍ ചക്ക വിഭവവും പഴുത്ത ചക്കയും കുട്ടികള്‍ക്ക് നല്‍കുന്ന രീതിയുണ്ട്. പൂമ്പാറ്റകളെ ആകര്‍ഷിക്കുന്നതിനായി നാടന്‍ ചെടി കൊണ്ട് പൂന്തോട്ടവും സീഡംഗങ്ങള്‍ തീര്‍ത്തിട്ടുണ്ട്

March 02
12:53 2021

Write a Comment

Related News