SEED News

കണിച്ചുകുളങ്ങരയിൽ ട്രാഫിക് സിഗ്നൽ വേണം

കണിച്ചുകുളങ്ങര: ദേശീയപാതയിൽ കണിച്ചുകുളങ്ങരയിൽ ഒന്നു റോഡു മുറിച്ചുകടക്കാൻ വളരെ പ്രയാസമാണ്. കഴിഞ്ഞമാസം മൂന്നു റോഡപകടങ്ങളാണ് ഇവിടെയുണ്ടായത്. 
കണിച്ചുകുളങ്ങര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, വി.എൻ.എസ്.എസ്. എസ്.എൻ.ട്രസ്റ്റ് സെൻട്രൽ സ്കൂൾ, കണിച്ചുകുളങ്ങര ദേവീക്ഷേത്രം, അർത്തുങ്കൽ ബസലിക്ക, ചേന്നവേലി, ചെത്തി പള്ളി, ചെത്തി ബീച്ച് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ളവർ കടന്നുപോകുന്ന ജങ്‌ഷനിൽ ട്രാഫിക് സിഗ്നൽ അനിവാര്യമാണ്. ഇതിനായി കണിച്ചുകുളങ്ങര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വി.എച്ച്.എസ്.ഇ.വിഭാഗം സീഡ് ക്ലബ്ബ്‌ അംഗങ്ങൾ മാരാരിക്കുളം പോലീസ് ഇൻസ്പെക്ടർ രാജേഷിന് നിവേദനം സമർപ്പിച്ചു. റോഡിനരികിൽ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കുന്നതിന്‌ നാഷണൽ ഹൈവേ അതോറിറ്റിക്ക്‌ സീഡ് ക്ലബ്ബ്‌ നിവേദനം നൽകിയിട്ടുമുണ്ട്.

March 04
12:53 2021

Write a Comment

Related News