SEED News

പക്ഷികൾക്കു കുടിനീർ പന്തലുമായി മാതൃഭൂമി സീഡ് അംഗങ്ങൾ

തലവടി: വേനൽച്ചൂടിൽനിന്നു പക്ഷികൾക്ക് രക്ഷയേകാൻ കുടിനീർ പന്തലുമായി ചെത്തിപ്പുരയ്ക്കൽ ജി.എൽ.പി.എസ്. ഹരിതം മാതൃഭൂമി സീഡ്ക്ലബ്ബ് അംഗങ്ങൾ. ‘പക്ഷികൾക്കൊരു പാനപാത്രം’ പദ്ധതിയുടെ ഭാഗമായി സീഡ്ക്ലബ്ബ് അംഗങ്ങളായ വിദ്യാർഥികൾ വീടിനോടുചേർന്നു കുടിനീർ പന്തലുകൾ ഒരുക്കി.സ്‌കൂളിലും ഇതിനായി ഒരു ജലസംഭരണി തയ്യാറാക്കി. സ്‌കൂൾ പരിസരങ്ങളിലും പ്രത്യേക പന്തലുകളൊരുക്കി. കനത്തചൂടിൽ ജലസ്രോതസ്സുകൾ വറ്റിവരളുകയും പക്ഷികൾക്ക് ആവശ്യമായ കുടിവെള്ളം ലഭിക്കാതെ വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് പദ്ധതിയുമായി സീഡ് അംഗങ്ങൾ രംഗത്തുവന്നത്. പ്രവർത്തനങ്ങൾക്ക് ഹെഡ്മാസ്റ്റർ എം.കെ. അശോക്, ജെ. ജയശങ്കർ, കെ.എ. സുനു, വി. അശ്വതി, പി.വി. ഓമന, ശ്രീജ എന്നിവർ നേതൃത്വം നൽകി.

March 16
12:53 2021

Write a Comment

Related News