SEED News

കോവിഡ് പോരാളികളായി സീഡ്‌ പ്രവർത്തകർ


വാടയ്ക്കൽ: സെയ്ന്റ് ലൂർദ് മേരി യു.പി. സ്കൂളിലെ സീഡ്‌പ്രവർത്തകർ രണ്ടാംഘട്ട കോവിഡ് ജാഗ്രതാ പ്രവർത്തനം ആരംഭിച്ചു. പൊതുസ്ഥലങ്ങളിൽ ആളുകൾ മാസ്ക്‌ വയ്ക്കാതെയും സാമൂഹികാകലം പാലിക്കാതെയുമിരിക്കുന്നത് കണ്ടതിനെത്തുടർന്നാണിത്. ബോധവത്കരണം നടത്താൻ സഹപാഠികളുടെ വീടുസന്ദർശിച്ച് സാനിറ്റൈസറും മാസ്കും വിതരണംചെയ്തു.  
കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററും മറ്റും വീടിന്റെ ചുമരുകളിലും വഴിയോരങ്ങളിലെ മതിലുകളിലും പതിപ്പിച്ചു. കോവിഡ് ജാഗ്രതയിൽനിന്ന്‌ പിന്തിരിയാൻ സമയമായിട്ടില്ലെന്നും ഇനിയാണ് കൂടുതൽ കരുതൽ ആവശ്യമെന്നും സീഡ്‌പ്രവർത്തകർ ഓർമിപ്പിക്കുന്നു. 
ഹെഡ്മിസ്ട്രസ് കെ.എസ്. മായാബായിയുടെ  നേതൃത്വത്തിൽ മുഴുവൻ അധ്യാപകരും സീഡ്‌പ്രവർത്തകരും ഇതിനായി പ്രവർത്തിക്കുന്നുണ്ട്. 

March 16
12:53 2021

Write a Comment

Related News