SEED News

കർഷകനൊപ്പം കൈകോർത്ത് സീഡ് ക്ലബ്ബ്; രക്തശാലിയിൽ നൂറുമേനി വിളവ്

തകഴി: രക്തശാലി നെൽക്കൃഷിയിൽ നൂറുമേനി നേട്ടവുമായി തകഴി ശിവശങ്കരപ്പിള്ള സ്മാരക ഗവ. യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് പ്രവർത്തകർ. തകഴി കുന്നുമ്മ ഒറ്റത്തെങ്ങിൽ ജോൺ എഫ്. അലൻ എന്ന കർഷകന്റെ സഹായത്തോടെ  അദ്ദേഹത്തിന്റെ 40 സെന്റ് സ്ഥലത്താണ് മാതൃഭൂമി സീഡ് ക്ലബ്ബ് രക്തശാലി കൃഷിചെയ്തത്. 90 ദിവസത്തോളം വിളവുള്ള രക്തശാലിയിൽ മികച്ച വിളവുലഭിച്ചതിന്റെ സന്തോഷത്തിലാണ് കർഷകനും കുട്ടികളും. സീഡ് ക്ലബ്ബ് സ്കൂളിൽ നടത്തുന്ന കാർഷികപ്രവർത്തനങ്ങൾക്ക് സഹായംനൽകുന്ന കർഷകനാണ് ജോൺ എഫ്. അലൻ. പ്രഥമാധ്യാപിക ഗീതാകുമാരി, ടീച്ചർ കോ-ഓർഡിനേറ്റർ ആർ. രാജേഷ് എന്നിവരാണ് മാർഗനിർദേശങ്ങൾ നൽകുന്നത്. സീഡ് ക്ലബ്ബ് പ്രവർത്തകർ രക്തശാലി പാടശേഖരം സന്ദർശിക്കുകയും വളർച്ചയുടെ ഓരോ ഘട്ടവും പുസ്തകത്തിൽ എഴുതുകയുംചെയ്തു. കോവിഡ് കാലത്തും സ്കൂളിൽ ജൈവ പച്ചക്കറിക്കൃഷിത്തോട്ടം, ഔഷധസസ്യത്തോട്ടം എന്നിവ തയ്യാറാക്കുന്നതിന് സീഡ് ക്ലബ്ബ് നിരന്തരമായ പരിശ്രമങ്ങൾ നടത്തുന്നുണ്ട്. മോൻസി, നൗഫൽ എന്നിവരുടെ സഹായവും സീഡ് ക്ലബ്ബിന് ലഭിക്കുന്നു.  

April 27
12:53 2021

Write a Comment

Related News