SEED News

ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്കാരം കണിച്ചുകുളങ്ങര വി.എച്ച്.എസ്.എസിന്

സാമൂഹികപ്രതിബദ്ധതയിൽ ഒന്നാമത്
ആലപ്പുഴ: കോവിഡ് മഹാമാരിക്കിടയിലും സാമൂഹികപ്രതിബദ്ധത ഉറപ്പാക്കുന്ന ഒരു വർഷംനീണ്ട പ്രവർത്തങ്ങൾ നടപ്പാക്കിയ കണിച്ചുകുളങ്ങര വി.എച്ച്.എസ്.എസിനെ തേടിയെത്തിയത് അർഹതയ്ക്കുള്ള അംഗീകാരം. 2020-21 വർഷത്തെ ആലപ്പുഴ ജില്ലാ സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്കാരം സ്കൂളിലെ ധരിത്രീയം സീഡ് ക്ലബ്ബിന്. കോവിഡ് കാലത്ത് വിവിധ വിഷയങ്ങളിൽ വെബിനാറുകൾ, സംസ്ഥാനസർക്കാരിന്റെ യുവ ഓർഗാനിക് കർഷകനുള്ള അവാർഡ് നേടിയ കഞ്ഞിക്കുഴിയുടെ കർഷകൻ സുജിത്തിനെ ആദരിക്കൽ, വീട്ടമ്മമാർക്കായി ഓൺലൈൻ പാചകമത്സരം, ജൈവ വൈവിധ്യ മാസികയുണ്ടാക്കൽ, പുതുമയുള്ള കൃഷിരീതി പ്രോത്സാഹിപ്പിക്കുന്നതിന്‌  ഓൺലൈൻ മത്സരം എന്നിവ സംഘടിപ്പിച്ചു. 
കണിച്ചുകുളങ്ങര, മാരാരിക്കുളം ജങ്ഷനുകളിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കുന്നതിനായി മാരാരിക്കുളം ഇൻസ്പെക്ടറിനും ആലപ്പുഴ നാഷണൽ ഹൈവേ വിഭാഗം എക്സിക്യുട്ടീവ് എൻജിനിയർക്കും സീഡ് ക്ലബ്ബ് അംഗങ്ങൾ നിവേദനം നൽകി. കൂടാതെ സീഡ് റിപ്പോർട്ടർ വാർത്തയും മാതൃഭൂമി പത്രത്തിലൂടെ പ്രസിദ്ധീകരിച്ചു.കോവിഡ് പ്രതിരോധ പോസ്റ്റർ നിർമിച്ച് വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചാരണം നടത്തി. അയൽക്കൂട്ടങ്ങളിൽ മൂന്നുപാളി മുഖാവരണ നിർമാണത്തെക്കുറിച്ച് വിവരണം നൽകി.  ലോക പ്രകൃതിസംരക്ഷണ ദിനത്തിൽ സുഗതകുമാരിയുടെ ഒരുതൈ നടാം എന്ന കവിതയ്ക്കു നൃത്തശില്പം ഒരുക്കി. ഇ-മെയിൽ ഐഡി നിർമിക്കാൻ വിട്ടമ്മമാരെ പ്രാപ്തരാക്കി. നിശാശലഭങ്ങളെപ്പറ്റിയുള്ള പഠനം ഡിജിറ്റൽ ആൽബത്തിന്റെ രൂപത്തിലേക്കു മാറ്റി. പ്ലാസ്റ്റിക് പുനരുപയോഗം, ബാലവേല വിരുദ്ധ പ്രതിജ്ഞാ പോസ്റ്ററുകൾ എന്നിവ തയ്യാറാക്കുകയും പ്രതിജ്ഞ ചെയ്യുകയും ചെയ്തു. സ്കൂൾ മാനേജ്‌മന്റ്, പ്രിൻസിപ്പൽ എം. ബാബു, സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ സിമി സുദർശനൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ.

April 27
12:53 2021

Write a Comment

Related News