SEED News

‘വീരേന്ദ്രകുമാറിന് സ്മൃതിമരം; സുഗതകുമാരിക്ക്‌ സ്മൃതി വനം’

ജീവിതകാലം മുഴുവൻ മരങ്ങളെയും പുഴകളെയും സമസ്തപ്രകൃതിയെയും സ്‌നേഹിച്ച, അവയുടെ നിലനിൽപ്പിനു വേണ്ടി പോരാടിയ എം.പി. വീരേന്ദ്രകുമാറിനെയും സുഗതകുമാരിയെയും സീഡിന്റെ നവപ്രതിഭകൾ ആദരിച്ചത് മരങ്ങളും വനങ്ങളും വെച്ചുപിടിപ്പിച്ചാണ്. വീരേന്ദ്രകുമാറിന്റെ ഓർമയിൽ 16007 മരങ്ങളും സുഗതകുമാരിയുടെ സ്മൃതിയിൽ വനമായി 15932 മരങ്ങളും കേരളമൊട്ടാകെ നട്ടു സംരക്ഷിച്ചുപോരുന്നു. രണ്ടുപേരും തുടർന്നുപോന്ന കാര്യങ്ങൾ ഏറ്റവും പുതിയ തലമുറയിലൂടെ തുടരുന്നു എന്നതിന് സാക്ഷ്യവുമായി ഇത്.

May 05
12:53 2021

Write a Comment

Related News