SEED News

കോവിഡ് കാലത്ത് കുട്ടികൃഷിയിലൂടെ 40,561 കിലോ പച്ചക്കറി

കൊച്ചി :കോവിഡ് കാലത്ത് സ്‌കൂള്‍മുറ്റങ്ങളില്‍നിന്ന് അകന്നുനില്‍ക്കേണ്ടിവന്നെങ്കിലും കുട്ടിക്കര്‍ഷകര്‍ മണ്ണില്‍ വിസ്മയം തീര്‍ത്തു. മാതൃഭൂമി -ഫെഡറൽ ബാങ്ക് സീഡ് എന്റെ കൃഷിത്തോട്ടം പദ്ധതിയുടെ ഭാഗമായി കുട്ടികള്‍  ഉത്പാദിപ്പിച്ചത് 40561 കി.ഗ്രാം പച്ചക്കറികളാണ് . കഴിഞ്ഞവര്‍ഷം നവംബറില്‍ തുടങ്ങിയ കുട്ടികൃഷിയിലൂടെ സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽനിന്നു തെരെഞ്ഞെടുത്ത  2050 വിദ്യാര്‍ഥികളാണ് വീടിന്റെ പരിസരത്തും ടെറസ്സിലുമായി  ഇത്രയും വിളവെടുത്തത്.
വെണ്ട, തക്കാളി, പയര്‍, ചീര, മുളക്, വഴുതിന, പാവയ്ക്ക, വെള്ളരി, മത്തന്‍, പടവലം തുടങ്ങിയവയാണ് കുട്ടികൃഷിയില്‍ വിളഞ്ഞത്.  കൃഷി വകുപ്പില്‍നിന്ന് ലഭിച്ച വിത്തുകള്‍ ഉപയോഗിച്ചായിരുന്നു കൃഷി. ഉദ്യോഗസ്ഥരും കൃഷിക്കാരും ക്ലാസ്സുകളും നല്‍കി. വാട്‌സ് ആപ് ഗ്രൂപ്പിലൂടെയാണ് ഓരോ ജില്ലയിലും പദ്ധതിയില്‍ ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് വിവരങ്ങള്‍ പങ്കുവെച്ചത്. ജില്ലാതലത്തില്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് 3,000 രൂപ, 2,000 രൂപ, 1,000 രൂപയും സെര്ടിഫിക്കറ്റുമാണ് സമ്മാനമായി ലഭിക്കുക.

എറണാകുളം  ജില്ലാ വിജയികൾ
ഒന്നാം സ്ഥാനം- ശ്രീനിഥി കെ മേനോൻ ,മാർ തോമാ പബ്ലിക് സ്കൂൾ ,കാക്കനാട്
രണ്ടാം സ്ഥാനം  -നേഹ എൽദോസ് ,എം .കെ .ഹയർ സെക്കണ്ടറി സ്കൂൾ ,വേങ്ങൂർ
മൂന്നാം  സ്ഥാനം- ജെഫിൻ  ജെയിംസ്  ,സെൻറ് പോൾസ് ഹൈസ്കൂൾ ,മുത്തോലപുരം

May 29
12:53 2021

Write a Comment

Related News