SEED News

ആശങ്കയകറ്റി, ആത്മവിശ്വാസം പകർന്ന് സീഡ് വെബിനാർ

കോതമംഗലം: കോവിഡ് രണ്ടാംതരംഗം സാധാരണക്കാരിൽ ഉണ്ടാക്കിയ ആശങ്കയും ആകുലതയും തെറ്റിദ്ധാരണയും മാറ്റിയെടുക്കാൻ കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്‌കൂൾ സീഡ് ക്ലബ്ബ് നടത്തിയ വെബിനാർ വിജ്ഞാനപ്രദമായി. ആലപ്പുഴ മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം മേധാവി ഡോ. ബി. പത്മകുമാർ രക്ഷിതാക്കളുടെയും കുട്ടികളുടെയും സംശയങ്ങൾക്ക് മറുപടി നൽകി. കേരളത്തിലെ ആദ്യ കോവിഡ് രോഗിയെ ചികിത്സിച്ച അനുഭവം പങ്കുവെച്ചുകൊണ്ടാണ്ടാണ് ഡോക്ടർ തുടക്കം കുറിച്ചത്.

വെബിനാറിലെ മികച്ച ചോദ്യകർത്താവിനുള്ള സമ്മാനം അമ്മമാരായ ജിനി തോമസും ദീപ രാജേഷും സ്വന്തമാക്കി. മികച്ച റിപ്പോർട്ടർമാരായി ബേസിൽ ടോം ഷിജു, ജി.എസ്. ശിവദത്ത, ആൽബർട്ട് ബിജു എന്നിവരെ തിരഞ്ഞെടുത്തു. പൾസ് ഓക്‌സിമീറ്ററാണ് ജേതാക്കൾക്ക് ഉപഹാരമായി നൽകിയത്. വിജിലൻസ് എസ്.പി. മുഹമ്മദ് ഷാഫി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ലത എന്നിവർ സംസാരിച്ചു. ജോർജ് കൂർപ്പിള്ളി, എൽദോസ് കെ. വർഗീസ്, ഷൈബി കെ. എബ്രഹാം, പി.ടി.എ. പ്രസിഡന്റ് പി.കെ. സോമൻ, സീഡ് കോ-ഓർഡിനേറ്റർ ഷെല്ലി പീറ്റർ എന്നിവർ നേതൃത്വം നൽകി. 650-ൽ പരം രക്ഷിതാക്കളും കുട്ടികളും വെബിനാറിന് സൂം പ്ലാറ്റ്ഫോമാണ് വേദിയാക്കിയത്.

May 31
12:53 2021

Write a Comment

Related News