reporter News

പോണേക്കരയിൽ പുതിയ അതിഥികൾ പേരണ്ടൂർ കനാലിന് സമീപം കണ്ടെത്തിയ നീർനായകൾ

പോണേക്കര: പോണേക്കരയിലെ കൗതുക കാഴ്ചയായി നീർനായകൂട്ടം. നാലുപേരടങ്ങുന്ന നീർനായ സംഘമാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി പോണേക്കരയിൽ വിലസുന്നത്. ഇവിടുത്തെ കണ്ടൽചെടികൾക്ക് ഇടയിലാണ് നീർനായകൾ താമസമാക്കിയത്. മഴക്കാല പൂർവ്വശൂചീകരണത്തിന്റെ ഭാഗമായി പേരണ്ടൂർ ചെങ്ങാടം പോക്ക് തോടിന്റെ കൈവഴികൾ വൃത്തിയാക്കിയിരുന്നു. ഇതോടെ പ്രദേശത്തെ മത്സ്യസമ്പത്ത് കൂടിയതും പോണേക്കരയെ നീർനായകളുടെ ഇഷ്ടകേന്ദ്രമാക്കുന്നതിന്റെ കാരണമായി. പേരണ്ടൂർ കനാലിന് സമീപമുള്ള അപ്പാർട്ട്മെന്റ്സിലെ താമസക്കാരാണ് നീർനായകളെ ആദ്യം കണ്ടത്. തുടർന്ന് വന്യജീവി സംരക്ഷണ വകുപ്പിൽ അറിയിച്ചിരുന്നു.
സസ്തനി കുടുംബമായ മസ്റ്റെലെഡിലെ ഉപകുടുംബമാണ് നീർനായ. മാംസഭോജികളായ ഇവ ജലത്തിൽ ജീവിക്കുവാൻ അനുകൂല സാഹചര്യം നേടിയവരണ്.  സ്മൂത്ത് കോട്ടഡ് എന്നയിനം നീർ നായകളാണ് പ്രദേശത്ത് കണ്ടത്.

ഉദിത് അരുൺ
ക്ലാസ് -8 ,സീഡ് റിപ്പോർട്ടർ
ഭവൻസ് വിദ്യാ മന്ദിർ ,എളമക്കര 



June 03
12:53 2021

Write a Comment