reporter News

ഡേറ്റ തീർന്നു... ഞങ്ങളെങ്ങനെ പഠിക്കും?

:കോവിഡ് കാലത്ത്‌ അതിരൂക്ഷമായ പ്രതിസന്ധികളിലൂടെയാണ് നമ്മുടെ ജീവിതം കടന്നുപോകുന്നത്. ദിവസ വേതനക്കാരുടെ വീട്ടിൽ ഭക്ഷണത്തിനും പുസ്തകത്തിനും ക്ഷാമം ഇല്ലെങ്കിലും പഠന സംബന്ധമായ കാര്യങ്ങളിൽ വല്ലാത്ത പ്രയാസം അനുഭവിക്കുകയാണ്. ഒരു വീട്ടിൽ രണ്ട് കുട്ടികൾ ഓൺലൈൻ പഠനത്തിന് തയ്യാറാകുന്ന സാഹചര്യമുണ്ടായാൽ ഡേറ്റ ഒരു സാധാരണക്കാരന് താങ്ങാനാവുന്ന നിരക്കിൽ അല്ല ലഭിക്കുന്നത്.

സർക്കാർതലത്തിൽ എന്നെപോലെയുള്ള സാധാരണ കുട്ടികൾക്ക് ഡേറ്റ സംവിധാനം ലഭിക്കുന്നതിന് കുറഞ്ഞനിരക്കിൽ ഡേറ്റ ലഭ്യമാക്കുന്ന സാഹചര്യം ഉണ്ടാക്കേണ്ടത് വളരെ അത്യാവശ്യമാണ്. അത് കൃത്യമായ മൊബൈൽ നെറ്റ്‌വർക്ക് കവറേജ് ഉള്ള ഡേറ്റ തന്നെ ലഭ്യമാക്കാൻ ആവശ്യമായ സഹകരണവും ഉണ്ടാകേണ്ടതുണ്ട്. എന്നെപ്പോലുള്ള ആയിരക്കണക്കിന് വിദ്യാർഥികളെ ബാധിക്കുന്ന വിഷയമാണിത്. എന്റെ വിദ്യാലയത്തിൽ കൃത്യമായ ഓൺലൈൻ ക്ലാസുകൾ തുടങ്ങി. പക്ഷെ പലപ്പോഴും ക്ലാസുകൾ മുറിഞ്ഞുപോകുന്ന അവസ്ഥയുണ്ട്. നെറ്റ്‌ കവറേജിന്റെ പ്രയാസത്തോടൊപ്പം തന്നെ ഈ ഡേറ്റാസംവിധാനത്തിന്റെ സാമ്പത്തികച്ചെലവും വലിയ പ്രയാസമാകുന്നു. ഈ കാര്യത്തിൽ സർക്കാരിന്റെ ഇടപെടലുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

June 05
12:53 2021

Write a Comment