SEED News

1001 നാടൻമാവുകളുമായി പരിസ്ഥിതി ദിനാചരണം

കണ്ണൂർ: 2021-22 വർഷ പരിസ്ഥിതി സംരക്ഷണ കലണ്ടറിന് എളയാവൂർ സി.എച്ച്.എം. ഹയർ സെക്കൻഡറി സ്കൂൾ-മാതൃഭൂമി സീഡ് ക്ലബ്ബ് രൂപംനൽകി.

ആദ്യപടിയായി പരിസ്ഥിതി ദിനത്തിൽ 1001 നാട്ടുമാവിൻ തൈകൾ കുട്ടികൾ വീടുകളിലും പൊതുസ്ഥലങ്ങളിലും നട്ടുപിടിപ്പിക്കും. മുത്തശ്ശിമാരും മുത്തച്ഛൻമാരും കുട്ടികൾക്ക് തൈകൾ നല്കി ഉദ്ഘാടനംചെയ്യും. പ്രദേശത്തെ ഏറ്റവുംവലിയ മാവിനെ ‘മുത്തശ്ശിമാവ്’ എന്ന് പേരിട്ട് ആദരിക്കും.

പുറമ്പോക്ക് സ്ഥലങ്ങൾ കണ്ടെത്തി വൃക്ഷത്തൈകൾ നട്ടുള്ള വന നിർമാണം, നാടൻ മാങ്ങകളുടെ പ്രദർശനം, മാങ്ങ വിഭവങ്ങളുടെ നിർമാണം, മൊബൈൽ ഫോട്ടോഗ്രാഫി മത്സരം തുടങ്ങിയവയും സംഘടിപ്പിക്കും

June 05
12:53 2021

Write a Comment

Related News