SEED News

മിയാ വാക്കി വനമൊരുക്കൽ പദ്ധതിയുമായി മേപ്പയ്യൂർ വി.ഇ.എം.യു.പി. സ്കൂൾ സീഡ് ക്ലബ്ബ്

മേപ്പയ്യൂർ: പ്രശസ്ത ജാപ്പനീസ് സസ്യ ശാസ്ത്രജ്ഞനും പരിസ്ഥിതി വിദഗ്ദ്ധനുമായ അക്കീര മിയാ വാക്കി രൂപപ്പെടുത്തിയ ഇന്ന് ലോകമൊട്ടുക്കും പ്രചാരത്തിലുള്ള നൂതനമായ വനവൽക്കരണ രീതിയായ മിയാ വാക്കി മേപ്പയ്യൂർ വിളയാട്ടൂർ എളമ്പിലാട് എം.യു.പി.സ്കൂൾ സീഡ് ക്ലബ്ബും തണൽ പരിസ്ഥിതി ക്ലബ്ബും സംയുക്തമായി രക്ഷിതാക്കളുടേയും പരിസ്ഥിതി പ്രവർത്തകരുടേയും സഹകരണത്തോടെ തെരഞ്ഞെടുത്ത കുട്ടികളുടെ വിടുകളിൽ നടപ്പിൽ വരുത്താനുള്ള തയാറെടുപ്പിലാണ്  പ്രസ്തുത പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ അശോക് സമം പാക്കനാർ പുരം ഗാന്ധി സദനത്തിൽ വെച്ച് സിഡ് അംഗങ്ങൾക്ക് ഫലവൃക്ഷതൈ നൽകിക്കൊണ്ട് നിർവ്വഹിച്ചു. ചടങ്ങിൽ പ്രധാനാധ്യപകൻ ഇ.കെ.മുഹമ്മദ് ബഷിർ , സിഡ് കോ-ഓഡിനേറ്റർ പ്രദീപ് മുദ്ര, നാസിബ് കരുവോത്ത്, പി.വി.സ്വപ്ന, മനു മോൻ, പി.ടി.എ വൈസ് പ്രസിഡണ്ട് രാജേഷ് കൂനിയത്ത് പുണ്യ തുടങ്ങിയവർ സംസാരിച്ചു

June 05
12:53 2021

Write a Comment

Related News