SEED News

കളിച്ചും ചിരിച്ചും കുരുന്നുകളോട് ആശയം കൈമാറി കൊച്ചി മേയർ താരമായി


കോതമംഗലം :2021 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  ഡി ബി എച്ച് എസ് തൃക്കാരിയൂർ സംഘടിപ്പിച്ച പരിസ്ഥിതി ക്ലബ് ഉദ്ഘാടനവും വിദ്യാർത്ഥികളുമായി സംവദിക്കുക എന്ന പരിപാടിയിൽ മുഖ്യാതിഥിയായി വെബിനാറിൽ വന്നുചേർന്നത് കൊച്ചിയുടെ പൊൻതിളക്കം ആയ അഡ്വക്കേറ്റ്   എം അനിൽകുമാർ . ചടങ്ങിൽ സ്വാഗതം ആശംസിച്ചത്  സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സി എസ് രാജലക്ഷ്മി:  ഔപചാരികതയുടെ കവചങ്ങളിൽനിന്നും മാറി വിദ്യാർത്ഥികളിലൊരാളായി മാറിയ മേയർ നർമ്മബോധത്തോടെയും  ആശയ ദൃഢതയോടെയും പരിസ്ഥിതിയുടെ പരിപാലകരായി വരുന്ന തലമുറയ്ക്ക് എങ്ങനെ ആവാസവ്യവസ്ഥയുടെ പുനർനിർമാണത്തിന് താനുൾപ്പെടുന്ന  മനുഷ്യരാശി കടപ്പെട്ടിരിക്കുന്നു എന്ന് ബോധ്യപ്പെടുത്തി.തുടർന്ന് വിദ്യാർത്ഥി സുഹൃത്തുക്കളുടെ സംശയങ്ങൾക്കും പരാതികൾക്കും പരിഹാരം പറഞ്ഞുകൊണ്ട്  ചടങ്ങ് അവസാനിച്ചു. സ്കൂളിലെ പ്രതിഭകളുടെ കലാപരിപാടികളും , ചിത്രരചന പ്രദർശനവും വൃക്ഷത്തൈ നടുന്ന ഷോർട്ട് വീഡിയോ പ്രദർശനവും,ക്വിസ് മത്സരവും,കവിത ആലാപനവും ഇതിനോടൊപ്പം സംഘടിപ്പിക്കുകയുണ്ടായി.  അധ്യാപകരായ ശ്രീമതി രഞ്ജു ,ശ്രീമതി ദീപ ,ദൃശ്യ ചന്ദ്രൻ എന്നിവർ ചടങ്ങിൽ വിദ്യാർത്ഥികൾക്ക് പരിസ്ഥിതി ദിന ആശംസകൾ നേർന്നു. സീനിയർ അധ്യാപിക ശ്രീമതി ഹേമ ജി കർത്ത  കൃതജ്ഞത രേഖപ്പെടുത്തി

June 07
12:53 2021

Write a Comment

Related News