SEED News

പരിസ്ഥിതി ദിനാചരണവും ബോധവത്കരണ വെബ്ബിനാറും.

ആലുവ : ലോക പരിസ്ഥിതി ദിനാചരണത്തോടെ അനുബന്ധിച്  ആലങ്ങാട് ജമാ അത് പബ്ലിക് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈ  നട്ടുകൊണ്ട് സ്കൂൾ      ചെയർ മാൻ പി .വി  അഷ്‌റഫ് തുടക്കം കുറിച്ചു . പരിസ്ഥിതി സംരക്ഷിക്കേണ്ടത്  സ്വന്തം കർത്തവ്യം ആണ് എന്ന്   മനസിലാക്കി  വിദ്യാർത്ഥികൾ ഓരോരുത്തരും ഒരേ സമയം  വിദ്യാർത്ഥികൾ വീടുകളിൽ വൃക്ഷ തൈകൾ നടുകയും ചെയ്തു ,പോസ്റ്റർ നിർമാണവും,ഓൺലൈൻ പ്രസംഗം ,ഓൺലൈൻ ക്വിസ് മത്സരവും നടത്തി വനം വകുപ്പിന്റെ "നഗര വത്‌ക്കരണവും അനുബന്ധ പ്രശ്നങ്ങളും  പരിഹാര മാർഗങ്ങളും " എന്ന വിഷയത്തിൽ  സംഘടിപ്പിച്ച വെബ്ബിനാറിലും വിദ്യാർത്ഥികൾ പങ്കെടുത്തു  സ്കൂൾ ചെയർ മാൻ  പി.വി  അഷറഫ്, കമിറ്റി അംഗങ്ങൾ ആയ എ .എം  അബ്‌ദുൾ സലാം,അബ്‌ദുൾ മജീദ് ,പ്രിൻസിപ്പാൾ സി .പി  ജയശ്രീ, വൈസ് പ്രിൻസിപ്പാൾ  സുമിത  ഷമീർ സീഡ് കോർഡിനേറ്റർ ഖൈറുനീസ  എന്നിവർ പങ്കെടുത്തു .

June 07
12:53 2021

Write a Comment

Related News