SEED News

പഠനസാമഗ്രികളോടൊപ്പം വേപ്പിൻ തൈകൾ വിതരണം ചെയിതു

വടുതല:വടുതല സെന്റ് ആന്റണീസ് എൽപി സ്കൂളിൽ 2021 -22 അധ്യയനവർഷത്തിൽ വിദ്യാലയത്തിൽ പുതിയതായി അഡ്മിഷൻ എടുത്തിട്ടുള്ള  45 ഓളം കുട്ടികൾക്ക് പഠനസാമഗ്രികളോടൊപ്പം വേപ്പിൻ തൈകളും അധ്യാപകർ വീടുകളിലെത്തി നൽകി. വിജ്ഞാനത്തോടൊപ്പം പരിസ്ഥിതി സ്നേഹം വളർത്തുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനുമുള്ള പ്രചോദനം നൽകുക എന്നതായിരുന്നു ലക്ഷ്യം. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം .ശതാബ്ദിയോടനുബന്ധിച്ച് സ്കൂൾ പരിസരത്തുള്ള നൂറോളം കടകളിൽ പൂച്ചെടികൾ വിതരണംചെയ്തു അതിന്റെ തുടർച്ചയായിട്ടാണ് ഈ പ്രവർത്തനം നടത്തിയത്. പ്രധാന അധ്യാപികയായ ശ്രീമതി  കൊച്ചുത്രേസ്യ, അധ്യാപികമാരായ ശ്രീമതി റാൻസി  സെബാസ്റ്റ്യൻ, ജെസ്സി തോമസ്, റിമൽ റോസ്, ട്രിജി ജയ്സൺ, ജീന ജോഷി എന്നിവരാണ് പ്രവർത്തനത്തിന് നേതൃത്വം നൽകിയത്


June 07
12:53 2021

Write a Comment

Related News