SEED News

പിണ്ടിമന ഗവ.യു.പി സ്കൂളിൽ 'തുളസീവനം' പദ്ധതിയും സീഡ് ക്ലബ്ബ് പ്രവർത്തനോദ്ഘാടനവും

  കോതമംഗലം : പരിസ്ഥിതി ദിനത്തിൽ പിണ്ടിമന ഗവ.യു.പി സ്കൂളിൽ 'തുളസീവനം' പദ്ധതി ആരംഭിച്ചു കൊണ്ട്

സീഡ് ക്ലബ്ബിൻ്റേയും പരിസ്ഥിതി ക്ലബ്ബിൻ്റേയും ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം നടത്തി.HM ഇൻ ചാർജ് ഷിജി ഡേവിഡ് കുട്ടികളുടെ വീട്ടിൽ തുളസിത്തൈ നട്ടു കൊണ്ട് തുളസീവനം പദ്ധതി ഉദ്ഘാടനം ചെയ്തു.
    പരിസ്ഥിതി ദിനത്തിൽ വൈവിധ്യങ്ങളായ പരിപാടികളാണ് സ്കൂൾ ഏറ്റെടുത്ത് നടത്തിയത്. കുട്ടികൾ അവരുടെ വീടുകളിൽ വൃക്ഷത്തൈ നട്ടു കൊണ്ട് 'ഒരു തൈ നടാം' പദ്ധതി, പരിസ്ഥിതിദിന ക്വിസ്, പോസ്റ്റർ നിർമ്മാണം എന്നിവയും നടത്തി.കൂടാതെ 'എൻ്റെ മാലിന്യം എൻ്റെ ഉത്തരവാദിത്വം' എന്ന ആശയത്തിലൂന്നിക്കൊണ്ട് കമ്പോസ്റ്റ് നിർമ്മാണത്തിനായുള്ള പരിശീലനവും നൽകി. തുടർന്ന് 'പരിസ്ഥിതിയും ആരോഗ്യവും' എന്ന വിഷയത്തിൽ വെബിനാർ നടത്തി .കാരിത്താസ് ഇന്ത്യ - ആശാകിരണം സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ശ്രീമതി സിബി പൗലോസ് ക്ലാസ് നയിച്ചു.ആരോഗ്യ സംരക്ഷണത്തിനായി പ്രകൃതിയോടിണങ്ങി ജീവിക്കേണ്ടതിൻ്റെ ആവശ്യകതയും കുട്ടികൾ പ്രകൃതിജന്യ ഭക്ഷ്യവസ്തുക്കൾ കഴിക്കേണ്ടതിൻ്റെ പ്രാധാന്യവും വെബിനാറിൽ ചർച്ചയായി. പരിസ്ഥിതി സംരക്ഷണത്തിൽ കുട്ടികളുടെ പങ്കിനെപ്പറ്റിയും സംസാരിച്ചു. കുട്ടികളും രക്ഷിതാക്കളുമടക്കം നൂറോളം പേർ വെ ബിനാറിൽ പങ്കെടുത്തു.
        SMC ചെയർമാൻ അനീഷ് തങ്കപ്പൻ വെബിനാർ ഉദ്ഘാടനം ചെയ്തു.HM ഇൻ ചാർജ് ഷിജി ഡേവിഡ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ലിജി.വി.പോൾ സ്വാഗതവും വിനീത ചന്ദ്രൻ നന്ദിയും പറഞ്ഞു. അധ്യാപകരായ ദീപൻ വാസു, ദിവ്യാമോൾAK,  ആശ ഫ്രഡി, സുമി ബിനു സീഡ് കോ-ഓർഡിനേറ്റർ രശ്മി.ബി എന്നിവരും പങ്കെടുത്തു

June 07
12:53 2021

Write a Comment

Related News