SEED News

മഴയിൽ വീടുതകർന്നു കുരുന്നുകൾക്ക് കിടപ്പാടമൊരുക്കാൻ മാതൃഭൂമി സീഡ് ക്ലബ്ബ്


മാരാരിക്കുളം: മഴയിൽ വീടുതകർന്ന വിദ്യാർഥികൾക്ക് കിടപ്പാടമൊരുക്കാൻ മാതൃഭൂമി സീഡ് ക്ലബ്ബ് രംഗത്ത്. കഞ്ഞിക്കുഴി പഞ്ചായത്ത് 15-ാം വാർഡിലെ താമസക്കാരായ ചാരമംഗലം ഡി.വി.എച്ച്.എസ്.എസിൽ പത്താംക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനിക്കും അഞ്ചാംക്ലാസിൽ പഠിക്കുന്ന വിദ്യാർഥിക്കുമാണ് വീടൊരുക്കുന്നത്.
പഠനമികവു പുലർത്തുന്ന രണ്ടുപേർക്കും അമ്മ മാത്രമാണുള്ളത്. അച്ഛൻ കഴിഞ്ഞവർഷം മരിച്ചു. മഴയിൽ കാലപ്പഴക്കംചെന്ന വീടിന്റെ മേൽക്കൂര തകർന്നതോടെ അയൽവാസിയുടെ വീട്ടിലാണ് താമസം. പഞ്ചായത്തംഗം രജനി രവിപാലനാണ് വിഷയം സീഡ് ക്ലബ്ബിന്റെ ശ്രദ്ധയിലെത്തിച്ചത്. പഞ്ചായത്തിന്റെ സമൂഹഅടുക്കളയിൽ നിന്നാണ് ഭക്ഷണം നൽകുന്നത്. അധ്യാപകരുടെയും സഹപാഠികളുടെയും സുമനസ്സുകളുടെയും സഹായത്തിൽ വീടൊരുക്കാനാണ് 
തീരുമാനം.
കണിച്ചുകുളങ്ങര സ്വദേശി പ്രൊഫ. പീയുഷ് വീടുനിർമിക്കാനുള്ള ആദ്യസഹായം കൈമാറി.  ധനസമാഹരണത്തിനായി ആർ. രവിപാലൻ ചെയർമാനും പി.ടി.എ. പ്രസിഡന്റ് അക്ബർ കൺവീനറുമായ കമ്മിറ്റി രൂപവത്കരിച്ചു. പ്രഥമാധ്യാപിക ജി. ഗീതാദേവി, സ്റ്റാഫ് സെക്രട്ടറി ഡൊമനിക്, സീഡ് കോ-ഓർഡിനേറ്റർ സിനി പൊന്നപ്പൻ,  കൃഷ്ണപ്രസാദ്, ടി.എൻ. വിശ്വനാഥൻ തുടങ്ങിയവർ കമ്മിറ്റിയംഗങ്ങളാണ്. വിവരങ്ങൾക്ക്: 9847276127.

June 07
12:53 2021

Write a Comment

Related News