SEED News

സീഡ് ക്ലബ്ബ് സംവാദപരിപാടി നടത്തി


പേരാമ്പ്ര: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒലീവ് പബ്ലിക് സ്കൂളിൽ മാതൃഭൂമി സീഡ് , ദേശീയ ഹരിതസേന, എച്ച്.എസ്.ജി. എന്നിവയുടെ നേതൃത്വത്തിൽ ഓൺലൈൻ സംവാദ പരിപാടി സംഘടിപ്പിച്ചു.

കോഫി വിത്ത് ഡോ. സുഭാഷ് ചന്ദ്രബോസ് എന്ന പരിപാടിയാണ് നടന്നത്.

മൂന്നു ദിവസം നീളുന്ന പരിപാടിയിൽ വൃക്ഷത്തെ പരിപാലന ചലഞ്ച്, പ്ലാസ്റ്റിക് പുനരുപയോഗ പരിശീലനം, പോസ്റ്റർ നിർമാണ മത്സരം, ഷോർട്ട് വീഡിയോ മത്സരം എന്നിവ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ പി. രാജൻ ഉദ്ഘാടനം ചെയ്തു. കോ-ഓർഡിനേറ്റർ മിനി ചന്ദ്രൻ നേതൃത്വം നൽകി.

June 08
12:53 2021

Write a Comment

Related News