SEED News

തോട്ടട വെസ്റ്റ് യു.പി.യിൽ സീഡ് സ്മൃതിവനം

തോട്ടട: വെസ്റ്റ് യു.പി. സ്കൂളിൽ സീഡ് സ്മൃതിവനം പദ്ധതി തുടങ്ങി. മുൻ ശാസ്ത്ര അധ്യാപിക വി.പി. സുമിത്രയുടെ സ്മരണയ്ക്കായി കുടുംബാംഗങ്ങൾ വിട്ടുനൽകിയ 25 സെന്റ് സ്ഥലത്താണ് സ്മൃതിവനം നിർമിക്കുന്നത്.

സുമിത്രയുടെ മകൾ നീന വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ കെ.സി. ഗിരീഷ് ബാബു, എം.വി.സി. രഞ്ജിത്ത്, ഒ.വി. ചന്ദ്രൻ, കെ. പ്രസീത, സുജല ദാമോദരൻ, ഷിജി, സീഡ് കോ-ഓർഡിനേറ്റർ ഐരീഷ്, വൈശാൽ പ്രശാന്ത്, വി.കെ. രഞ്ജിത്ത്കുമാർ എന്നിവർ സംസാരിച്ചു.

June 10
12:53 2021

Write a Comment

Related News