SEED News

സ്കൂളിൽ ഔഷധവൃക്ഷത്തോട്ടം

പറശ്ശിനി റോഡ്: നണിയൂർ നമ്പ്രം ഹിന്ദു എ.എൽ.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഔഷധത്തോട്ട നിർമാണ പദ്ധതി തുടങ്ങി. പഞ്ചായത്തംഗം പി.പ്രീത തൈ നട്ട് ഉദ്ഘാടനംചെയ്തു. പി.വി.പദ്‌മനാഭൻ പരിസ്ഥിതിദിന സന്ദേശം നൽകി. പ്രഥമാധാപിക പി.എം.കല്യാണിക്കുട്ടി അധ്യക്ഷതവഹിച്ചു. എം.പി.രാധാകൃഷ്ണൻ, പോള ജനാർദനൻ, ടി.എം.പ്രീത, ടി.പി.രേഷ്മ, വി.പി.രാഗേഷ്, വി.വി.സുശീല, ടി.പി.ഷൈമ തുടങ്ങിയവർ സംബന്ധിച്ചു. സ്കൂൾ പരിസരം ശുചീകരിക്കുകയുംചെയ്തു.

June 10
12:53 2021

Write a Comment

Related News