SEED News

ലോക ബാലവേല വിരുദ്ധ ദിന വെബ്ബിനാർ...

    കോതമംഗലം : ജൂലൈ 12 ലോക ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് കോതമംഗലം ശോഭന ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സീഡ് ക്ലബ്ബ്   വെബിനാർ സംഘടിപ്പിക്കുകയുണ്ടായി.മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോർട്ടിലെ പ്രാക്ടീസിംഗ്  അഡ്വക്കേറ്റ് അരുൺ മാർട്ടിൻ വെബിനാറിൽ സീഡ് ക്ലബ്ബംഗങ്ങളുമായി സംവദിച്ചു.
ബാലവേല എന്താണെന്നും അതിൻ്റെ നിയമ വശങ്ങളെ കുറിച്ചും കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും വളരെ ലളിതമായ ഭാഷയിൽ സംസാരിച്ചു . കുട്ടികൾ അവരുടെ സംശയ ദൂരീകരണത്തിനായും ഈ ക്ലാസ് ഫലപ്രദമായി ഉപയോഗിക്കുകയുണ്ടായി. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ അനു തെരേസ് സി എസ് എൻ  സീഡ് ക്ലബ്ബ് ഭാരവാഹികളായ  മിസ്സ് മർഫി തോമസ് മിസ്സ് റിങ്കു കുര്യാക്കോസ് അധ്യാപികമാരായ സുധ ടികെ , 
ഷൈജി ജോസഫ്, സ്നോബി പോൾ എന്നിവർ സെമിനാറിൽ സന്നിഹിതരായിരുന്നു

June 12
12:53 2021

Write a Comment