reporter News

ജീവവായുവിനായി ഒരു മരം


വാടക്കൽ: വീട്ടുമുറ്റത്തും വിദ്യാലയാങ്കണത്തിലും പച്ചപ്പിന്റെ കുടനിവർത്തി വാടയ്ക്കൽ സെയ്ന്റ് ലൂർദ് മേരിയിലെ സീഡ് ക്ലബ്ബ്‌ അംഗങ്ങൾ. മാതൃഭൂമി സീഡ് നൽകിയ വൃക്ഷത്തൈകളും പ്രദേശത്തെ സന്നദ്ധസംഘടനയിൽനിന്നുവാങ്ങിയ ഫലവൃക്ഷത്തൈകളും കുട്ടികൾക്ക് വിതരണംചെയ്തും വിദ്യാലയമുറ്റത്ത് നട്ടുമാണ് ഈ വർഷത്തെ സീഡ് പ്രവർത്തനമാരംഭിച്ചത്. 
 തൊടിയിലും വിദ്യാലയാങ്കണത്തിലുമായി കുട്ടികളും രക്ഷിതാക്കളും അധ്യാപകരും സന്നദ്ധപ്രവർത്തകരും  വൃക്ഷത്തൈകൾ നട്ടു.
 ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും പ്ലാസ്റ്റിക്കും പാഴ്‌വസ്തുക്കളും മാറ്റിയും പരിസ്ഥിതിദിനമാചരിച്ചു.  വിദ്യാലയമുറ്റത്തുനട്ട ഫലവൃക്ഷത്തൈകളെ ജീവവായു ലഭിക്കാതെ അകാലത്തിൽ പൊലിഞ്ഞ ജീവിതങ്ങളുടെ സ്മരണയ്ക്കായാണ് സമർപ്പിച്ചത്.

June 12
12:53 2021

Write a Comment