SEED News

ഫ്ലയിങ് ഫ്‌ളവേഴ്‌സ് "-ഓൺലൈൻ ശലഭപഠന പദ്ധതി ആരംഭിച്ചു.

പനയപ്പിള്ളി :എം.എം .ഓ .വി .എഛ് .എസ് എസ് പനയപ്പിള്ളിയിലെ  യിലെ സീഡ് ക്ലബ്ബിന് കീഴിൽ " ഫ്ലയിങ് ഫ്‌ളവേഴ്‌സ് " എന്നപേരിൽ ഓൺലൈൻ ശലഭ പഠന പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ അബ്ദുൽ സിയാദ് ഗൂഗിൾ മീറ്റിലൂടെ നിർവ്വഹിച്ചു. പ്രസ്തുത പരിപാടിയിൽ വെെൽഡ് ലെെഫ് ഫോട്ടോഗ്രാഫറും ശലഭനിരീക്ഷകനുമായ ബേസിൽ പീറ്റർ ശലഭ പഠന ക്ലാസ് നടത്തി. ബാലസാഹിത്യകാരനും പരിസ്ഥിതി സാമൂഹ്യ പ്രവർത്തകനുമായ വേണു വാരിയത്ത്,പരിസ്ഥിതി പ്രവർത്തകനും കുട്ടിവനങ്ങളുടെ പ്രചാരകനുമായ മനോജ് കുമാർ ഐ. ബി, അഴിഞ്ഞിലം തണ്ണീർ തട ജെെവവെെവിധ്യ ശോഷണത്തെ കുറിച്ചു ഗവേഷണം നടത്തുന്ന കോഴിക്കോട് ഫാറൂഖ് കോളേജ് അസിസ്റ്റന്റ് പ്രഫസർ രഹന മൊയ്തീൻ കോയ, സ്കൂൾ പി ടി എ പ്രസിഡന്റ് അബ്ദുൽ കലാം എന്നിവർ ആശംസകൾ നേർന്നു കൊണ്ടു സംസാരിച്ചു.
       സ്കൂൾഹെഡ്മിസ്ട്രസ് ഷെെൻ വി എ പദ്ധതി വിശദീകരണം നടത്തി. തുടർന്ന് സ്കൂളിലെ സീഡ് വിദ്യാർത്ഥികൾ  ശലഭ സംരക്ഷണം നടത്തുന്ന വീഡിയോ പ്രദർശിപ്പിച്ചു.അധ്യാപകരായ അഫ്സൽ പി.ഇ, ഹമീദ് ഖാൻ, സീനത്ത്, വഹീദ എന്നിവർ സംസാരിച്ചു.
        പ്രദേശത്തെ ജെെവവെെവിധ്യ സംരക്ഷണം ലക്ഷ്യമാക്കിയുള്ള പദ്ധതിയിൽ  കുട്ടികൾ ഓൺലൈൻ പഠനത്തിലൂടെ പ്രദേശത്തുള്ള ശലഭങ്ങളെ തിരിച്ചറിയുന്നതിനുള്ള കഴിവ് നേടൽ,ഓരോ ശലഭങ്ങളുടേയും ആതിഥേയ സസ്യങ്ങളേയും ആഹാരസസ്യങ്ങളേയും ശേഖരിക്കൽ,ശലഭ പാർക്ക് നിർമാണത്തിന് കുട്ടികളെ പ്രാപ്തരാക്കൽ എന്നിവയാണ് ഉദ്ദേശിക്കുന്നത്. കാലതാമസമില്ലാതെ സ്കൂളിൽ ശലഭ പാർക്ക് നിർമ്മാണം തുടങ്ങുന്നതും പദ്ധതിയുടെ ഭാഗമാണ്. പത്തു വർഷമായി സ്കൂളിൽ
"തൂവൽസ്പർശം" എന്ന പേരിൽ വിദ്യാർത്ഥികളുടെ പക്ഷിനിരീക്ഷണ ടീം പ്രവർത്തിച്ചു വരുന്നു. ഇതിന്റെ ഭാഗമായി വിദഗ്ദ്ധരുടെ നേതൃത്വത്തിൽ കുട്ടികൾ പക്ഷിനിരീക്ഷണ യാത്രകൾ, അങ്ങാടിക്കുരുവി സംരക്ഷണ പ്രവർത്തനങ്ങൾ, പറവകൾക്കു ദാഹജലം നൽകൽ എന്നിവ നടത്തി വരുന്നു.മാനേജ്മെന്റിന്റെയും പി ടി എ യുടെ പൂർണ പിന്തുണയോടെയാണ് പ്രവർത്തനങ്ങൾ നടക്കുന്നത്

June 15
12:53 2021

Write a Comment

Related News