SEED News

ലോകരക്തദാനദിനം ബോധവത്കരണവുമായി സീഡ് ക്ലബ്ബ്

ചെങ്ങന്നൂർ: കൊല്ലകടവ് ഗവ. മുഹമ്മദൻസ് എച്ച്.എസ്.എസിൽ മാതൃഭൂമി സീഡ്  ക്ലബ്ബും സയൻസ് ക്ലബ്ബും ചേർന്ന് ലോകരക്തദാനദിനം ആചരിച്ചു. ബോധവത്കരണ ക്ലാസ് നടത്തി. പ്രഥമാധ്യാപിക എ.ഡി. ഓമന ഉദ്ഘാടനം ചെയ്തു. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഡോ. ദീപിക ക്ലാസ് 
നയിച്ചു. എച്ച്. അൻവർ നേതൃത്വം നൽകി. എം.ആർ. സലീന, ടി.കെ. അനി,  ആനി കെ. ഡാനിയേൽ, ജസ്റ്റിൻ ജെയിംസ്, ജി. അരുൺ എന്നിവർ പ്രസംഗിച്ചു.

June 15
12:53 2021

Write a Comment

Related News