SEED News

കോവിഡ് രോഗികൾക്ക് സഹായവുമായി മാതൃഭൂമി സീഡ് ക്ലബ്ബ്


കഞ്ഞിക്കുഴി: അടച്ചുപൂട്ടലിന്റെ നാളുകളിൽ കോവിഡ് രോഗികൾക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും സഹായവുമായി മാതൃഭൂമി സീഡ് ക്ലബ്ബ്. ചാരമംഗലം ഡി.വി.എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബ്, സ്‌കൂൾ പരിസരത്തുള്ളവർക്ക് സൗജന്യമായി പച്ചക്കറിക്കിറ്റ് വിതരണം ചെയ്തു.
എസ്.എൽ.പുരത്തെ വ്യാപാരിയും വ്യാപാരി വ്യവസായിസമിതി കഞ്ഞിക്കുഴി ഏരിയ ജോയിന്റ് സെക്രട്ടറിയുമായ പത്മകുമാർ മഠത്തിൽ മാതൃഭൂമി സീഡ് ക്ലബ്ബന്‌ നൽകിയ പച്ചക്കറിക്കിറ്റുകളാണ്  ദാനം ചെയ്തത്. കെ.കെ. കുമാരൻ പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ എസ്. രാധാകൃഷ്ണൻ പച്ചക്കറിവിതരണം ഉദ്ഘാടനം ചെയ്തു.
പ്രഥമാധ്യാപിക ടി.ജി. ഗീതാദേവി, സീഡ് കോ- ഓർഡിനേറ്റർ സിനി പൊന്നപ്പൻ, പി.ടി.എ. പ്രസിഡന്റ് പി. അക്ബർ, പഞ്ചായത്ത് അംഗം പുഷ്പവല്ലി, പത്മകുമാർ മഠത്തിൽ തുടങ്ങിയവർ പങ്കെടുത്തു. കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്ത് ഏഴാംവാർഡിലെ സന്നദ്ധപ്രവർത്തകരാണ് പച്ചക്കറിക്കിറ്റുകൾ വീടുകളിലെത്തിച്ചത്.

June 17
12:53 2021

Write a Comment

Related News