SEED News

കോരിച്ചൊരിയുന്ന മഴയത്തും പുസ്തകവണ്ടി വീടിനരികിലെത്തി

പേരാമ്പ്ര: പേരാമ്പ്ര എ.യു.പി. സ്കൂൾമാനേജർ അലങ്കാർഭാസ്കരന്റെയും അധ്യാപകരുടെയും മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ വീടുകളിലെത്തിക്കുന്നതിനായി തയ്യാറാക്കിയ പുസ്തകവണ്ടി കോരിച്ചൊരിയുന്ന മഴയെത്തും വീടിനരികിലെത്തി.

ആദ്യദിവസം പേരാമ്പ്ര, കൂത്താളി, ചങ്ങരോത്ത്, നൊച്ചാട് എന്നീ പഞ്ചായത്തുകളിലെ വിവിധകേന്ദ്രങ്ങളിലൂടെയാണ് പുസ്തകവണ്ടി സഞ്ചരിച്ചത്. രണ്ടാംദിനത്തിൽ കായണ്ണ, നൊച്ചാട്, പേരാമ്പ്ര പഞ്ചായത്തുകളിലെ വിവിധകേന്ദ്രങ്ങളിൽവെച്ച് വിതരണംചെയ്യും.

കോവിഡ്കാലത്ത് പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസമാകുന്ന പ്രവർത്തനങ്ങൾ കഴിഞ്ഞവർഷവും വിദ്യാലയത്തിൽ നടന്നിരുന്നു. എല്ലാ വിദ്യാർഥികൾക്കും ഭക്ഷ്യക്കിറ്റ്, പഠനോപകരണങ്ങൾ, ഓൺലൈൻ വിദ്യാഭ്യാസത്തിന് പ്രയാസമനുഭവിക്കുന്നവർക്ക് ടെലിവിഷൻ എന്നിവയും കഴിഞ്ഞവർഷം നൽകിയിരുന്നു. അധ്യാപകരുടെ കൂട്ടായ്മയും സ്കൂൾമാനേജരുടെ പൂർണ പിന്തുണയും പരിപാടികൾ പൂർണവിജയത്തിലെത്തിച്ചു.പേരാമ്പ്ര ഗ്രാമപ്പഞ്ചായത്തിന്‍റെ കോവിഡ്ഫണ്ടിലേക്ക് അധ്യാപകർ ആദ്യഗഡുവായി 50,000 രൂപയുംനൽകി. പ്രധാനാധ്യാപിക കെ.പി. മിനി, സ്റ്റാഫ് സെക്രട്ടറി സി.പി.എ. അസീസ്, സീനിയർ അസിസ്റ്റൻറ്്‌ വി.പി. ചന്ദ്രി, ശ്രീജഭായ് കെ.എസ്. എന്നിവരാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടംവഹിക്കുന്നത്.

എം.സി. സ്മിത, സൂര്യസുരേഷ്, അമൃത, സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ രോഹിത് ആർ.ജി. അമൃതകൃഷ്ണ. ബി, ശ്രീപ്രിയ എൻ, എന്നിവർ പുസ്തകവണ്ടിയെ അനുഗമിച്ചു.

June 17
12:53 2021

Write a Comment

Related News