SEED News

പുസ്തകവണ്ടിയുമായി പേരിശ്ശേരി യു.പി.എസ്. സീഡ്ക്ലബ്ബ്


പേരിശ്ശേരി: ലോക്ഡൗൺ കാരണം വീട്ടിലകപ്പെട്ട കുട്ടികളുടെ വായന പരിപോഷിപ്പിക്കാൻ പദ്ധതിയുമായി പേരിശ്ശേരി ഗവ. യു.പി.സ്കൂളിലെ മാതൃഭൂമി സീഡ്ക്ലബ്ബ്. ‘പുസ്തക കൂട്ട്- 2021’ എന്നപേരിൽ സ്‌കൂളിലെ ഹരിതശോഭ സീഡ്ക്ലബ്ബിന്റെ നേതൃത്വത്തിൽ വീടുകളിൽ പുസ്തകമെത്തിക്കുന്ന പദ്ധതിക്ക് തുടക്കംകുറിച്ചു. കുട്ടികൾക്ക്‌, അവരാഗ്രഹിക്കുന്ന പുസ്തകം വീടുകളിലെത്തിക്കും. ഒരുമാസം പുസ്തകം ഉപയോഗിക്കാം. തുടർന്ന് വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള കുറിപ്പടക്കം പുസ്തകവണ്ടിയിലെത്തി ശേഖരിക്കും. 
പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ശ്രീകുമാർ ഫ്ളാഗ്ഓഫ് ചെയ്തു. ജി. കൃഷ്ണകുമാർ, ജി. രാജേഷ് ബാബു, പ്രമോദ് അമ്പാടി, ഗോപാലകൃഷ്ണൻ, രമേശ് പേരിശ്ശേരി, ഇ. അജികുമാർ, വി.ആർ. സരിത, വി. വിനീത, ബീനാ ദിവാകരൻ എന്നിവർ പങ്കെടുത്തു.

June 18
12:53 2021

Write a Comment

Related News