മാതൃഭൂമി സീഡ് വെബിനാർ ഇന്ന്
കൊച്ചി :മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന സീഡ് പദ്ധതിയുടെ ഭാഗമായി അധ്യാപകർക്കായി വെബിനാർ നടത്തുന്നു. സന്തോഷ് ജോർജ് കുളങ്ങരയാണ് വെബിനാർ നയിക്കുന്നത്. ശനിയാഴ്ച രാവിലെ 10.30 മുതൽ 11.30 വരെയാണിത്.
വെബിനാറിൽ എറണാകുളം ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടർ ഹണി ജി. അലക്സാണ്ടർ, ഫെഡറൽ ബാങ്ക് എറണാകുളം സോണൽ ഓഫീസ് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് മീര എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. മാതൃഭൂമി കൊച്ചി യൂണിറ്റ് ന്യൂസ് എഡിറ്റർ എസ്. പ്രകാശ്, മാതൃഭൂമി കൊച്ചി യൂണിറ്റ് മാനേജർ പി. സിന്ധു, ക്ലബ്ബ് എഫ്.എം. ആർ.ജെ. മഞ്ജു എന്നിവർ സംസാരിക്കും.
                                							
							 June  21
									
										12:53
										2021
									
								

                                                        