SEED News

പ്രത്യാശഭവനിൽ അറിവിന്റെ വെളിച്ചമെത്തിച്ച് സീഡ് ക്ലബ്ബ്

ചാരുംമൂട്: കിട്ടിയപുസ്തകങ്ങൾ മുഴുവൻ ഞങ്ങളുടെ കുട്ടികൾ വായിച്ചുതീർത്തു സർ... എന്തെങ്കിലും മാർഗമുണ്ടോ കുറച്ചുപുസ്തകങ്ങൾ കിട്ടാൻ... മിടുക്കരായ കുട്ടികളാണ്... ചങ്ങനാശ്ശേരി പ്രത്യാശഭവനിലെ സിസ്റ്റർ തെരേസാ മാർട്ടിന്റെ അഭ്യർഥന വായനദിനത്തിൽ ഏറ്റെടുത്തു മാതൃകയായിരിക്കുകയാണ് നൂറനാട് പയ്യനല്ലൂർ ഗവ. ഹൈസ്കൂളിലെ മാതൃഭൂമി സീഡ്ക്ലബ്ബ്.
ഒരുദിവസംകൊണ്ടു സീഡ് ക്ലബ്ബ് അംഗങ്ങൾ ഇതിനുള്ള സാമ്പത്തികം വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി കണ്ടെത്തി. പ്രത്യാശാഭവനിലെ 56 കുട്ടികൾക്കായി മാതൃഭൂമിബുക്സിന്റെ പുസ്തകങ്ങളാണു നൽകിയത്. ബാലസാഹിത്യം, ചെറുകഥകൾ, നോവലുകൾ തുടങ്ങിയവയാണ് നൽകിയത്. പാലമേൽ പഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് പുസ്തകങ്ങൾ പ്രത്യാശഭവൻ അധികൃതർക്കു കൈമാറി. പ്രഥമാധ്യാപിക ബിജി ജോസഫ്, സീഡ് കോ-ഓർഡിനേറ്റർ സുധീർഖാൻ റാവുത്തർ, എസ്. സൻഹ, ശ്രീനിധി, കെ. അക്ഷയ തുടങ്ങിയവർ പങ്കെടുത്തു. 

June 22
12:53 2021

Write a Comment

Related News