SEED News

കൃഷിരീതിയുടെ അറിവ് പകർന്ന് നടീൽ ഉത്സവം

കണ്ണൂർ: വിദ്യാർഥികളിൽ കൃഷിരീതിയുടെ അറിവുകൾ പകർന്നുനൽകാൻ വേശാല ഈസ്റ്റ് എൽ.പി. സ്കൂൾ ഞാറ് നടീൽ ഉത്സവം സംഘടിപ്പിച്ചു.

സ്കൂൾ പി.ടി.എ.യുടെയും മാതൃഭൂമി സീഡിന്റെയും നേതൃത്വത്തിൽ വേശാല പാടശേഖരത്താണ് ഞാറ് നട്ടത്. പരമ്പരാഗത കാർഷികത്തൊഴിലാളികളും അധ്യാപകരും വിദ്യാർഥികൾക്കൊപ്പം ചേർന്നു. പരിപാടി കുറ്റ്യാട്ടൂർ കൃഷി ഓഫീസർ ആദർശ് ഉദ്ഘാടനം ചെയ്തു. മാതൃഭൂമി സീഡ് എക്സിക്യൂട്ടീവ് ബിജിഷ സംസാരിച്ചു.

പി.ടി.എ. പ്രസിഡന്റ് സി.നിജിലേഷ്, പ്രഥമാധ്യാപിക ഒ.എം.ശൈലജ, മദർ പി.ടി.എ. പ്രസിഡന്റ് കെ.രമ്യ, മഹേഷ് കൊട്ടാരോൻ, ലിപിൻ നാരായണൻ, സീഡ് കോ ഓർഡിനേറ്റർ, എം.എം.വിജയകുമാരി എന്നിവർ നേതൃത്വം നൽകി.

June 24
12:53 2021

Write a Comment

Related News