reporter News

ഒച്ച് അത്ര കൊച്ചല്ല



മഹാ ആപത്ക്കാരികളായ ആഫ്രിക്കൻ ഒച്ചുകളുടെ ശല്ല്യത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടും എന്നുളള ചിന്തയിലാണ് വടക്കൻ പറവൂരിലെ തോന്നിയകാവ് നിവാസികൾ. വർഷക്കാലമായാൽ ഒച്ചുകളുടെ ശല്ല്യം വർധിക്കും. വർഷങ്ങളായി പ്രദേശവാസികളുടെ പ്രധാന ജോലി ആഫ്രിക്കൻ ഒച്ചിനെ തുരത്തൽ ആണ്. ഉപ്പും,  പുകയിലയും ഒക്കെ ഉപയോഗിച്ച് പുരയിടത്തിൽ നിന്നും തത്ക്കാലത്തേക്ക് ഇവയെ ഒഴിവാക്കാമെങ്കിലും ഇതിനൊരു ശാശ്വത പരിഹാരം തേടുകയാണ് നാട്ടുകാർ. Snail kill എന്നൊരു രാസമരുന്ന് ഉണ്ടെങ്കിലും അതിന്റെ വില സാധാരണക്കാർക്ക് താങ്ങാവുന്നതല്ല. വാഴ, ഇഞ്ചി, കപ്പ, റബർ, ഓർക്കിഡ്, ചേന, ചേമ്പ് ഒക്കെ ഒച്ചിന്റെ പ്രിയപ്പെട്ട കാർഷിക വിളകളാണ്. വീട്ടമ്മമാരുടേയും കുട്ടികളുടേയും അടുക്കളത്തോട്ടങ്ങൾ നശിപ്പിക്കുന്നതിന് പുറമേ കുട്ടികൾക്കും വീട്ടിലെ ഓമനമൃഗങ്ങൾക്കും വരെ ഇവ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഈ ഒച്ചുകൾ മസ്തിഷ്കജ്വരത്തിന് കാരണമാകും എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പഞ്ചായത്തിൽ നിന്നും മറ്റും മുൻ ചില വർഷങ്ങളിൽ ചില നടപടികൾ ഉണ്ടായിട്ടുണ്ടെങ്കിലും അവരും ഇപ്പോൾ കയ്യൊഴിഞ്ഞ മട്ടാണ്. എത്രയും വേഗം ഇതിനൊരു പരിഹാരം കണ്ടെത്തിയില്ലെങ്കിൽ കേരളത്തിൻറെ മുഴുവൻ കാർഷിക മേഖലക്ക് തന്നെ ഭീഷണി ആയി തീരാൻ ഉള്ള സാധ്യത കാണുന്നു. 

നിരഞ്ജൻ വിനോദ്

5 A

 ചാവറ ദർശൻ CMI പബ്ലിക് സ്കൂൾ

കൂനമ്മാവ്


July 01
12:53 2021

Write a Comment