SEED News

ഡോക്ടറെ ആദരിച്ച് സീഡ് ക്ലബ്ബ്‌


ചെറിയനാട്: കൊല്ലകടവ് മുഹമ്മദൻ സ്കൂളിൽ ഡോക്ടേഴ്സ് ദിനം ആചരിച്ചു. 40 വർഷമായി സേവനരംഗത്തുള്ള ഡോ. രാജേന്ദ്രൻപിള്ളയെ സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ്‌ അംഗങ്ങൾ ആദരിച്ചു. സീനിയർ അധ്യാപിക എം.ആർ. സലീന, സീഡ് ക്ലബ്ബ്‌ കോ-ഓർഡിനേറ്റർ എച്ച്. അൻവർ, ജസ്റ്റിൻ ജെയിംസ്, സീഡ് ക്ലബ്ബ്‌ അംഗങ്ങളായ ഷമീന, അഭിരാമി, ജെസ്നി എന്നിവർ പങ്കെടുത്തു. ഓൺലൈനായി പന്തളം ഫാമിലി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ ഡോ. നാജിയ ‘കോവിഡും കുഞ്ഞുമനസ്സും’ എന്ന വിഷയത്തിൽ ക്ലാസെടുത്തു.

July 02
12:53 2021

Write a Comment

Related News