SEED News

ആയാപറമ്പ്‌ സ്കൂളിൽ ഡോക്ടർദിനാഘോഷം

ഹരിപ്പാട്: ആയാപറമ്പ് ഗവ. ഹയർസെക്കൻഡറി  സ്കൂളിലെ സീഡ്ക്ലബ്ബ് ഡോക്ടർദിനാഘോഷം നടത്തി.  ചെറുതന പഞ്ചായത്തിലെ കോവിഡ് പ്രതിരോധത്തിന് മേൽനോട്ടംവഹിക്കുന്ന ഡോ. രഘുകുമാറിനെ ആദരിച്ചു. ജില്ലാ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോ- ഓർഡിനേറ്റർ എ.കെ. പ്രസന്നൻ ആദരം നൽകി. കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനുള്ള സ്മാർട്ട് ഫോണുകളുടെ വിതരണോദ്ഘാടനും നടന്നു. സീഡ്  കോ- ഓർഡിനേറ്റർ രാജീവ്, ഹെഡ്മിസ്ട്രസ് ശ്രീനി. ആർ. കൃഷ്ണൻ, പ്രിൻസിപ്പൽ ഈശ്വരൻ നമ്പൂതിരി, പഞ്ചായത്ത് അംഗം അനില ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു. കോവിഡ്‌കാലത്തെ ആരോഗ്യസുരക്ഷയെക്കുറിച്ച് സ്‌ക്കൂൾ സീഡ്ക്ളബ്ബ് തയ്യാറാക്കിയ ലഘുലേഖ വീടുകളിൽ വിതരണം ചെയ്യാനും തീരുമാനിച്ചു.

July 03
12:53 2021

Write a Comment

Related News