SEED News

വിവാഹവാർഷികദിനത്തിൽ മാതൃഭൂമി സീഡ് അംഗങ്ങൾക്കു കറിവേപ്പിൻ തൈകൾ

പുന്നപ്ര: വിവാഹവാർഷികദിനത്തിൽ മാതൃഭൂമി സീഡ് അംഗങ്ങൾക്കു കറിവേപ്പിൻ തൈകൾ വിതരണം ചെയ്തു ദമ്പതിമാർ. പറവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികളായ സൈറ വഹാബിന്റെയും സൈർ വഹാബിന്റെയും മാതാപിതാക്കളായ വഹാബും ഷെജീന വഹാബുമാണു 16-ാം വിവാഹവാർഷികദിനത്തിൽ ഗ്രോബാഗിൽ നട്ടുവളർത്തിയ കറിവേപ്പിൻതൈ നൽകിയത്.
 ഹെഡ്മാസ്റ്റർ ഇൻചാർജ് ബൈജു ബാസ്റ്റിൻ, എസ്.എം.സി. ചെയർമാൻ എസ്. രാജേഷ്, പറവൂർ പബ്ലിക് ലൈബ്രറി പ്രസിഡന്റ് വി.കെ. വിശ്വനാഥൻ, സീഡ് കോ-ഓർഡിനേറ്റർ എ.എസ്. സിജി എന്നിവർ സന്നിഹിതരായിരുന്നു. ഡിജിറ്റൽ സൗകര്യം ഇല്ലാത്ത കുട്ടികൾക്കു പഠിക്കുന്നതിനായി മൂന്നു സ്മാർട്ട്‌ഫോണുകൾ എച്ച്. സലാം എം.എൽ.എ.യ്ക്ക് ദമ്പതിമാർ കൈമാറിയിരുന്നു.    

July 06
12:53 2021

Write a Comment

Related News