SEED News

ഉള്ളിക്കൃഷിക്കു പിന്തുണയുമായി മാതൃഭൂമി സീഡ് ക്ലബ്ബ്‌


കണിച്ചുകുളങ്ങര: ചൊരിമണലിൽ ഉള്ളിക്കൃഷി നടത്താൻ വിദ്യാർഥികൾക്കു പിന്തുണയുമായി മാതൃഭൂമി സീഡ് ക്ലബ്ബ്‌. കണിച്ചുകുളങ്ങര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വി.എച്ച്.എസ്.ഇ. വിഭാഗം മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ഉള്ളിക്കൃഷി ചെയ്യാൻ കുട്ടികൾക്ക് ഗ്രോബാഗുകൾ വിതരണം ചെയ്തത്. 
സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വെബിനാറിലാണ് ഉള്ളിക്കൃഷി ചലഞ്ച് എന്ന ആശയം ഉണ്ടായത്. കർഷകമിത്ര ടി.എസ്. വിശ്വൻ ഉള്ളിക്കൃഷി ചെയ്യേണ്ട വിധം വിവരിച്ചു. വീടുകളിൽ ഉള്ളിക്കൃഷി നടത്താൻ വിദ്യാർഥികൾ സന്നദ്ധത അറിയിച്ചപ്പോഴാണ് സീഡ് ക്ലബ്ബ്‌ ഗ്രോബാഗ് വിതരണം ചെയ്തത്. 
മാരാരിക്കുളം വടക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.സി. ഷിബു ഗ്രോബാഗ് വിതരണം നടത്തി. 
    പഞ്ചായത്ത് അംഗം മിനിമോൾ, സ്‌കൂൾ മാനേജർ ഡി. രാധാകൃഷ്ണൻ, പ്രിൻസിപ്പൽ എം. ബാബു, സീഡ് കോ- ഓർഡിനേറ്റർ സിമി സുദർശൻ, സ്റ്റാഫ് സെക്രട്ടറിമാരായ പി.വി. സിനി, ജി. ആശ എന്നിവർ പങ്കെടുത്തു.

July 06
12:53 2021

Write a Comment

Related News