SEED News

ബഷീർ അനുസ്‌മരണം ....

കോതമംഗലം: മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ ‘സീഡ് ക്ലബ്ബ്’ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് 'ബഷീറിനെ അറിയാൻ' വെബിനാർ നടത്തി. എറണാകുളം മഹാരാജാസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ നാവൂർ പരീത് കുട്ടികളുമായി സംവദിച്ചു.

ഓൺലൈൻ പഠനത്തിന്റെ വിരസത അകറ്റുന്നതിനൊപ്പം കുട്ടികളെ വായനയിലേക്ക് കൂട്ടികൊണ്ടുവരുന്നതിനായി 'അമ്മവായനയിലൂടെ കുട്ടിവായന' എന്ന പദ്ധതിക്കും സ്കൂളിൽ തുടക്കംകുറിച്ചു. വിശാലമായ സ്കൂൾ ലൈബ്രറി കോവിഡ് മാനദണ്ഡം പാലിച്ച് ആഴ്ചയിലൊരിക്കൽ ഇതിനായി തുറന്നുപ്രവർത്തിക്കും. ബഷീർകൃതികളുടെ പുനരാവിഷ്കരണം, പോസ്റ്റർരചന, ഡോക്യുമെന്ററി, ക്വിസ് തുടങ്ങിയ മത്സരങ്ങളും ഉണ്ടായിരുന്നു. ഹെഡ്മിസ്ട്രസ് ഷൈബി കെ. എബ്രഹാം, എം.എ. എൽദോസ്, ബിന്ദു വർഗീസ്, കെ.എം. സോബി, സീഡ് കോ-ഓർഡിനേറ്റർ ഷെല്ലി പീറ്റർ എന്നിവർ നേതൃത്വം നൽകി.

July 07
12:53 2021

Write a Comment