SEED News

ഡോക്ടേഴ്‌സ് ദിനത്തിൽ സീഡ്ക്ലബ്ബ് സെമിനാർ

ഡോക്ടേഴ്‌സ് ദിനത്തിൽ സീഡ്ക്ലബ്ബ് സെമിനാർ 
മാവേലിക്കര: ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ സീഡ്ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോക്ടേഴ്‌സ് ദിനത്തിൽ കോവിഡ് കാലത്ത് ഡോക്ടർമാർ നേരിടുന്ന സുരക്ഷാഭീഷണിയെപ്പറ്റി സെമിനാർ നടത്തി. സ്‌കൂൾ പ്രഥമാധ്യാപകൻ ജി. പ്രസന്നൻപിള്ള സെമിനാർ ഉദ്ഘാടനം ചെയ്തു. സീഡ് കോ - ഓർഡിനേറ്റർ ആശാ ഭാസ്‌കർ മോഡറേറ്ററായി.
അധ്യാപകരായ വി. പ്രസാദ്, ഗിരിജാകുമാരി, ഡേർണി ഉമ്മൻ, എസ്. സിന്ധു, എ.ആർ. അർച്ചന, ഷാജി, ആശാ ഭരതൻ, സീഡ്ക്ലബ്ബ് അംഗങ്ങളായ ആദ്യ, ജയനന്ദ, ഐശ്വര്യാ അനിൽ, മേഘാ മനോജ്, ആർ. വാണി എന്നിവർ പങ്കെടുത്തു. പെട്ടെന്നുള്ള പ്രകോപനത്താൽ ഡോക്ടർമാരോടു മോശമായി പെരുമാറുന്ന സമൂഹത്തെ ബോധവത്കരിക്കാനുതകുന്ന ഡോക്യുമെന്ററി നിർമിക്കുവാൻ സ്‌കൂളിലെ സീഡ്ക്ലബ്ബ് തീരുമാനിച്ചു.

July 07
12:53 2021

Write a Comment

Related News