SEED News

വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു


വീയപുരം: വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമദിനത്തിൽ വീയപുരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വൃക്ഷത്തൈ നട്ടു. മാതൃഭൂമി സീഡ് ക്ലബ്ബും വിദ്യാരംഗം കലാസാഹിത്യവേദിയും ചേർന്നാണ് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ മാങ്കോസ്റ്റിൻ തൈ നട്ടത്. പഞ്ചായത്ത് പ്രസിഡന്റ് ഷീജാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡംഗം എം. ജഗേഷ്, പ്രഥമാധ്യാപിക ഡി. ഷൈനി, കോ-ഓർഡിനേറ്റർ സോജൻ ജോസ്, ശ്രീലേഖ തങ്കച്ചി, എസ്. ശ്രീലേഖ, കെ.വി. സുരേന്ദ്രൻ, എസ്. പ്രഭാദേവി, എസ്. സജിതകുമാരി എന്നിവർ പങ്കെടുത്തു. ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ അവതരണം, പ്രസംഗം തുടങ്ങിയവയിൽ മത്സരവും നടന്നു.
ഹരിപ്പാട്: കരുവാറ്റ യുവധാര പബ്ലിക് ലൈബ്രറിയുടെ അനുസ്മരണം അധ്യാപകൻ ടി.എൻ. രജിത്കുമാർ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ പ്രതിനിധി എ. പ്രകാശ് അധ്യക്ഷനായി. കെ. രംഗനാഥക്കുറുപ്പ്, ജെ. മഹാദേവൻ, ആർ. ഷെറീഫ്, എസ്. മോഹനകുമാർ, ജെ. ദിലീപ്കുമാർഎന്നിവർ സംസാരിച്ചു.
കരുവാറ്റ തെക്ക് കുമാരപുരം പബ്ലിക് ലൈബ്രറിയിൽ നടന്ന അനുസ്മരണം താലൂക്ക് ലൈബ്രറി കൗൺസിലംഗം ആർ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. പി. ഗോപാലൻ, ജി. നിതീഷ്, ആർ. വൈഷ്ണവി, വി. ചെല്ലമ്മാൾ തുടങ്ങിയവർ പങ്കെടുത്തു.

July 07
12:53 2021

Write a Comment

Related News