SEED News

സീഡ് ക്ലബ്ബ് സെമിനാർ സംഘടിപ്പിച്ചു


കായംകുളം: പ്ലാസ്റ്റിക് ബാഗ് രഹിത ദിനാചരണത്തിന്റെ ഭാഗമായി കൃഷ്ണപുരം വിശ്വഭാരതി മോഡൽ ഹയർസെക്കൻഡറി സ്‌കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓൺലൈൻ സെമിനാർ സംഘടിപ്പിച്ചു. നല്ല നാളെക്കായി നമ്മുക്ക് ഒരുമിക്കാം, പ്ലാസ്റ്റിക് ഉപേക്ഷിക്കാം എന്ന വിഷയത്തിലായിരുന്നു സെമിനാർ. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ അസി.പ്രൊഫ. അഭിലാഷ് രവിമോഹൻ, സ്‌കൂൾ ഹെഡ്മിസ്ട്രസ് എ. അനിത, സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ ജിഷ്ണുശോഭ എന്നിവർ പങ്കെടുത്തു.

July 07
12:53 2021

Write a Comment

Related News